ഇന്നത്തെ വിശുദ്ധന്‍: രക്തസാക്ഷിയായ വി. ജസ്റ്റിന്‍
തന്റെ യൗവനകാലത്ത് പ്ലേറ്റോയുടെ ചിന്താശൈലിയില്‍ ആകൃഷ്ടനായിരുന്നു, ജസ്റ്റിന്‍. അദ്ദേഹം യേശുവിനെ അറിഞ്ഞതിനു ശേഷവും തത്വശാസ്ത്രത്തോടുളള ഇഷ്ടം ജസ്റ്റിന് നഷ്ടമായില്ല. അദ്ദേഹമാണ് ചരിത്രത്തില്‍ അറിയപ്പെടുന്ന ആദ്യത്തെ ക്രിസ്തീയ തത്വചിന്തകന്‍. അദ്ദേഹം ക്രിസ്തീയ വിശ്വാസവും ഗ്രീക്ക് തത്വചിന്തയുടെ ഏറ്റവും മികച്ച ചിന്തകളും ഇഴ ചേര്‍ത്തു. ക്രിസ്തീയവിശ്വാസത്തിന് വേണ്ടി അദ്ദേഹം തത്വചിന്തയുടെ നിയമങ്ങളും വാദമുഖങ്ങളും ഉപയോഗിച്ച് ജസ്റ്റിന്‍ പൊരുതി. തന്റെ വിശ്വാസത്തിനു വേണ്ടി അദ്ദേഹം 165 ഏഡിയില്‍ രക്തസാക്ഷിത്വം വരിച്ചു.
രക്തസാക്ഷിയായ വി. ജസ്റ്റിന്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.