പരിശുദ്ധ മാതാവിന്റെ സന്ദര്‍ശനം
മറിയത്തിന്റെ മറ്റെല്ലാ തിരുനാളുകളും പോലെ തന്നെ ഈ മരിയന്‍ തിരുനാളും യേശുവുമായി ഗാഢമായ ബന്ധം പുലര്‍ത്തുന്നതാണ്. മറിയവും എലിസബത്തും ഉദരത്തില്‍ കിടക്കുന്ന യേശുവും യോഹന്നാനുമാണ് ഈ തിരുനാളിലെ കഥാപാത്രങ്ങള്‍. യേശുവിന്റെ സാന്നിധ്യം ഗര്ഭസ്ഥനായ യോഹന്നാനെ സന്തോഷത്താല്‍ കുതിച്ചു ചാടുന്നതിന് പ്രേരിപ്പിക്കുന്നു. എലിസബത്ത് പരിശുദ്ധാത്മാവാല്‍ നിറഞ്ഞ് മറിയത്തെ വാഴ്ത്തി സ്തുതിക്കുന്നു. ആ അഭിവാദനം ഇന്ന് ലോകം മുഴുവന്‍ നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥനയായി ഏറ്റു ചൊല്ലുന്നു. എന്റെ കര്‍ത്താവിന്റെ അമ്മ എന്ന് എലിബത്ത് മറിയത്തെ വിളിക്കുന്നു. ഈ സന്ദര്‍ശനവേളയില്‍ തന്നെയാണ് മാഗ്നിഫിക്കാത്ത് എന്ന സ്തോത്രഗീതം മറിയം പാടുന്നത്.