ഡിവൈന്‍ ഫരിദാബാദ് ധ്യാനകേന്ദ്രത്തില്‍ പെന്തക്കുസ്താ പ്രാര്‍ത്ഥന ശുശ്രൂഷ
ഫരിദാബാദ്: വടക്കേ ഇന്ത്യയുടെ അനുഗ്രഹമായ ഡിവൈന്‍ ഫരിദാബാദ് ധ്യാനകേന്ദ്രത്തില്‍ 9 ദിനരാത്രങ്ങള്‍ നീണ്ടു നില്ക്കുന്ന പെന്തക്കുസ്ത പ്രാര്‍ത്ഥന ശുശ്രൂഷ നടത്തപ്പെടുന്നു. മെയ് 31 ന് ആരംഭിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷ ജൂണ്‍ 8 ന് പെന്തക്കുസ്താ ദിവസം സമാപിക്കും.
ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി സി, ഫാ. സോണി പുതിയേടം വി സി, ജസ്റ്റിസ് കുര്യന് ജോസഫ്, ബ്ര. സാബു ആറുതൊട്ടിയില്‍, സി. തെരേസ് എഫ്സിസി, ബ്ര. ജോര്‍ജ് കണിച്ചായി തുടങ്ങിയ കത്തോലിക്കാ സഭയിലെ പ്രഗദ്ഭരായ ആത്മീയാചാര്യന്മാര് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ആരംഭദിനമായ മെയ് 31 ന് ജസ്റ്റിസ് കുര്യന് ജോസഫാണ് വചന ശുശ്രൂഷ നടത്തുന്നത്. ഫരിദാബാദ് രൂപത വികാരി ജനറല്‍ ഫാ. ജോസ് വെട്ടിക്കല്‍ ദിവ്യബലി അര്‍പ്പിക്കും. ജൂണ്‍ 8 ന് സൗഖ്യപ്രാര്‍ത്ഥനയും വചന ശുശ്രൂഷയും ഉണ്ടായിരിക്കും. ഈ ആത്മീയ ശുശ്രൂഷയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്ന് ഡിവൈന്‍ ആശ്രമം ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കര്‍ത്താനം വി.സി അറിയിച്ചു.