കാറ്റക്കോമ്പ് ഓഫ് പ്രഷില്ലയിലെ മരിയന്‍ ചിത്രം

റോമിലെ ഇറ്റലിയില്‍ സ്ഥിതി ചെയുന്ന ഒരു ഖനി ആയിരുന്നു കാറ്റകോമ്പ് ഓഫ് പ്രഷില്ല . ഈ ഖനി പക്ഷെ ഉപയോഗിച്ചിരുന്നത് ഖനനം ചെയാന്‍ അല്ലായിരുന്നു പകരം, എ ഡി രണ്ടാം നൂറ്റാണ്ട് മുതല്‍ നാലാം നൂറ്റാണ്ട് വരെ ഇവിടം ഉപയോഗിച്ചിരുന്നത് ക്രിസ്തുമത വിശ്വാസികളെ അടക്കം ചെയ്യാനായിരുന്നു. കാറ്റക്കോമ്പ് ഓഫ് പ്രഷില്ലയുടെ ചുവരുകളില്‍ ബൈബിള്‍ വാക്യങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഈ ഖനിയിലേക്ക് പോകുന്നതിനുള്ള പുതിയ വഴി ഇപ്പോള്‍ പ്രഷില്ലയിലെ ബെനടികട്റ്റന്‍ സന്ന്യാസ സഭയുടെ മൊണാസ്ട്രിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. മൂന്നു ഭാഗങ്ങള്‍ ആണ് കാറ്റക്കോമ്പ് ഓഫ് പ്രഷില്ലയ്ക്ക് ഉള്ളത്. അരേനാരിയം, ക്രിപ്‌റ്റോ പോര്‍ട്ടിക്കോ പിന്നെ പുരാതന റോമന്‍ കുടുംബങ്ങളെ അടക്കം ചെയ്തിരുന്ന ഒരു ഭാഗം ആയ അസിയസ് ഗ്ലാബ്രിയോ.

കാറ്റക്കോമ്പ് ഓഫ് പ്രഷില്ലയുടെ ചുവരുകളിലെ ചിത്രങ്ങള്‍ക്ക് പ്രത്യേകതകള്‍ ഉണ്ട്. വിശുദ്ധരുടെ ചിത്രങ്ങള്‍ ബിബ്ലിക്കല്‍ പ്രതീകങ്ങള്‍ തുടങ്ങിയവ അവിടെ കാണാം. മൂന്നാം നൂറ്റാണ്ടില്‍ വരച്ചു എന്ന് കരുതപ്പെടുന്ന പരിശുദ്ധ അമ്മയുടെ ചിത്രം ആണ് ഇവയില്‍ എടുത്തു പറയത്തക്ക വിധം ഉള്ളത്. ഉണ്ണീശോയെ ശുശ്രൂഷിക്കുന്ന മാതാവിന്റെ ചിത്രം ആണത്. അടുത്ത് ഒരു മാലാഖയുടെ സാന്നിധ്യവും ചിത്രത്തില്‍ കാണാം. മരിയന്‍ കലയില്‍ ഏറ്റവും പഴക്കം ചെന്ന മരിയന്‍ ചിത്രം ആണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles