പെന്‍സില്‍വേനിയയില്‍ കത്തോലിക്കാ ദേവാലയം അശുദ്ധമാക്കി
ഫിലാഡെല്‍ഫിയ: പെന്‍സില്‍വേനിയയിലെ ഒരു കത്തോലിക്കാ ദേവാലയം സാമൂഹികവിരുദ്ധര്‍ അശുദ്ധമാക്കി. പ്രോചോയ്സ് ഗ്രാഫിറ്റികള്‍ പള്ളിയില്‍ വരച്ചിട്ടു കൊണ്ടാണ് ദേവാലയത്തിന്റെ പവിത്രതയ്ക്ക് ഭംഗം വരുത്തിയത്. അലബാമയില്‍ സുപ്രധാനമായ ഒരു ഭ്രൂണഹത്യാനിയമം പാസ്സാക്കിയതുമായി ബന്ധപ്പെട്ട് യുഎസില്‍ തര്‍ക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ അനിഷ്ട സംഭവം.
സ്വാര്ത്ത്മോറിലെ നോത്ര്ദാം ഡീ ലൂര്‍ദ് ഇടവക ദേവാലയമാണ് അശുദ്ധമാക്കിയത്. ഞായറാഴ്ച കുര്‍ബാനയില്‍ സംബന്ധിക്കാനെത്തിയ വിശ്വാസികള്‍ കണ്ടത് പള്ളിയുടെ കവാടത്തിലും ഭിത്തിയിലുമെല്ലാ സ്േ്രപ പെയിന്റ് കൊണ്ട് പ്രോ ചോയ്സ് സന്ദേശങ്ങള്‍ എഴുതി വച്ചിരിക്കുന്നതാണ്.
മറ്റുള്ളവര്‍ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങള്‍ക്കില്ല! എന്ന് ഒരു സന്ദേശം പള്ളിയുടെ മുന്‍ വാതിലില്‍ എഴുതിയിരുന്നു. മറ്റൊരു സന്ദേശം പ്രോ ചോയ്സ് എന്നായിരുന്നു.
‘ഇത് വളരെ ഞെട്ടലുണ്ടാക്കുന്ന സംഭവമാണ്. പ്രതിഷേധം അറിയക്കിനാണെങ്കില് പള്ളിയുടെ പുറത്തു നിന്ന് അത് ആയിക്കൂടെ? പക്ഷേ, പള്ളി അശുദ്ധമാക്കുക ഒരിക്കലും അംഗീകരിക്കാനാവില്ല’ ജെസിക്ക പ്രിന്‍സ് എന്ന ഇടവകക്കാരി പറഞ്ഞു.
സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് ഫിലാഡെല്‍ഫിയ അതിരൂപതാ വൃത്തങ്ങള്‍ അറിയിച്ചു.