ഇന്നത്തെ വിശുദ്ധന്‍: വി. പാസ്‌കല്‍ ബെയ്‌ലോണ്‍

സ്പാനിഷ് സാമ്രാജ്യം അതിന്റെ മഹിമയില്‍ വിളങ്ങിയിരുന്ന 16 ാം നൂറ്റാണ്ടിലാണ് വി. പാസ്‌കലിന്റെ കാലഘട്ടം. വലിയ വിശുദ്ധര്‍ സ്‌പെയിനില്‍ ജീവിച്ചിരുന്ന കാലവുമായിരുന്നു ഇത്. പാവപ്പെട്ടവരെങ്കിലും ഭക്തരായിരുന്നു പാസ്‌കലിന്റെ മാതാപിതാക്കള്‍. 24 വയസ്സു വരെ ഇടയനായി ജോലി ചെയ്തു ജീവിച്ചു. ജോലി ചെയ്യുമ്പോളെല്ലാം പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്രത്യേകിച്ച് പള്ളി മണി കേള്‍ക്കുമ്പൊഴെല്ലാം അദ്ദേഹം പ്രാര്‍ത്ഥിക്കുമായിരുന്നു. 1564 ല്‍ അദ്ദേഹം ഫ്രയേഴ്‌സ് മൈനറില്‍ ചേര്‍ന്ന് പ്രായശ്ചിത്ത ജീവിതം നയിച്ചു. പുരോഹിതനാകാതെ ഒരു ബ്രദറായി തന്നെ ജീവിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു. ദാരിദ്ര്യവ്രതം അതീവസമര്‍പ്പണത്തോടെ അദ്ദേഹം അനുഷ്ഠിച്ചു. ദിവ്യകാരുണ്യത്തിന്റെ മുന്നില്‍ തന്റെ ഒഴിവു സമയമെല്ലാം അദ്ദേഹം ചെലവഴിച്ചു. അദ്ദേഹത്തിന്റെ ജ്ഞാനവചസ്സുകള്‍ കേള്‍ക്കാന്‍ ജനം നിരന്തരം എത്തിയിരുന്നു.
വി. പാസ്‌കല്‍ ബെയ്‌ലോണ്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.