ലീജിയന്‍ ഓഫ് മേരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടോ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

ഇടവകകളിലും ദേവാലയങ്ങളിലും നമ്മള്‍ കണ്ടു പരിചയിച്ചിട്ടുള്ള ഒരു സംഘടനയാണ് ലീജിയന്‍ ഓഫ് മേരി. ലീജിയന്‍ ഓഫ് മേരി ഒരു മരിയന്‍ സംഘടന ആണെന്ന് നമുക്കറിയാം. പക്ഷേ, വളരെ ആഴത്തില്‍ വേരുള്ള, ഈ ലോകമെങ്ങും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു മരിയന്‍ സംഘടന ആണ് ഇതെന്ന് എത്ര പേര്‍ക്ക് അറിയാം?

ചരിത്രം
ബ്രദര്‍ ഫ്രാങ്ക് ടഫ് ആണ് 1921 സെപ്തംബര്‍ ഏഴിന് ലീജിയന്‍ ഓഫ് മേരി എന്ന മരിയന്‍ സംഘടന ഡബ്ലിനില്‍ സ്ഥാപിച്ചത്. കത്തോലിക്കാ വിശ്വാസികളെ സഭയുടെ വഴിലൂടെ നടത്തുവാന്‍ അദേഹം കണ്ടെത്തിയ വേറിട്ട ഒരു വഴി ആയിരുന്നു ഈ മരിയന്‍ സംഘടന. പ്രാര്‍ത്ഥന വഴിയും സദ് പ്രവര്‍ത്തികള്‍ ചെയ്തും മാതാവിന്റെ കരുണയുടെ ചൈതന്യത്തില്‍ മുന്നോട്ടു നീങ്ങാന്‍ ആണ് ലീജിയന്‍ ഓഫ് മേരി ലക്ഷ്യം വയ്ക്കുന്നത്.
ആദ്യ കാലങ്ങളില്‍ സംഘടനയിലെ അംഗങ്ങള്‍ ഡബ്ലിനില്‍ ഉള്ള ആശുപത്രികള്‍ സന്ദര്‍ശിക്കുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നു. പിന്നീട്, ബ്രദര്‍ ഫ്രാങ്ക് ഒരു ഹാന്‍ഡ് ബുക്ക് തയ്യാറാക്കുകയും ലീജിയന്‍ ഓഫ് മേരിയുടെ നിയമങ്ങളും ചട്ടങ്ങളും അതില്‍ രേഖപ്പെടുത്തുകയും ചെയ്തു. കാലക്രമേണ ലീജിയന്‍ ഓഫ് മേരി ലോകമെങ്ങും ഉള്ള കാത്തോലിക്കരിലേക്ക് വ്യാപിക്കുകയും 1931 ല്‍ പീയൂസ് പാപ്പ ലീജിയന്‍ ഓഫ് മേരിയെ അംഗീകരിക്കുകയും ചെയ്തു.

ലീജിയന്‍ ഓഫ് മേരിയുടെ ഘടന
നമ്മുടെ പള്ളികളില്‍ കാണുന്ന ലീജിയന്‍ ഓഫ് മേരി സംഘടന ഈ പ്രസ്ഥാനത്തിന്റെ പ്രാഥമിക ഘടനയാണ്. പ്രസീദിയം എന്നാണ് ഇതിന്റെ പേര്. മൂന്ന് മുതല്‍ ഇരുപത് വരെ അംഗങ്ങള്‍ ഈ ഒരു ഗ്രൂപ്പില്‍ ഉണ്ടാകും. ഇവര്‍ എല്ലാ ആഴ്ച്ചകളിലും ഇടവകയില്‍ ഒത്തു ചേരുകയും ചെയുന്നു. പ്രസീദിയത്തിനെക്കാള്‍ ഉയര്‍ന്ന തലമാണ് കൂരിയ. കൂരിയ ആണ് പ്രസീദിയത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
കൂരിയക്ക് മുകളില്‍ വരുന്നത് കമെഷ്യം. വിവിധ കുരിയയുടെ മേല്‍നോട്ടം വഹിക്കുന്നത് കമെഷ്യം ആണ്. കമെഷ്യം എപ്പോഴും ഒരു പ്രോവിന്‍സിന്റെയോ പ്രദേശത്തിന്റെയോ മേല്‍നോട്ടം വഹിക്കുന്നു. തുടര്‍ന്ന് വരുന്നത് റേജിയ ആണ്. റേജിയക്ക് മുകളില്‍ വരുന്നത് സെനട്ടസ്. ഒരു വലിയ പ്രദേശത്തിലെ ലീജിയന്‍ ഓഫ് മേരിയുടെ ഉത്തരവാദിത്വം മുഴുവനും സെനട്ടസിനു ആയിരിക്കും. കണ്‍സീലിയം ആണ് എല്ലാറ്റിനും മുകളില്‍ വരുന്നത്. ലീജിയന്‍ ഓഫ് മേരിയുടെ സ്ഥാപക പ്രദേശമായ ഡബ്ലിനില്‍ ആണ് ഇതിന്റെ ചുമതലകള്‍ വഹിക്കുന്നത്.

ഓരോ സംഘടനയ്ക്ക് ഒരു പ്രസിഡന്റും വൈസ് പ്രസിഡന്റും കൂടാതെ സെക്രട്ടറി, ട്രെഷറര്‍, ഒരു ആത്മീയ പിതാവ് എന്നിവര്‍ ഉണ്ടായിരിക്കും. ഇടവകയിലെ വികാരി അച്ഛന്‍ ആയിരിക്കും ഈ സ്ഥാനം വഹിക്കുക.

രണ്ടു തരത്തില്‍ ഈ സംഘടനയില്‍ അംഗത്വം എടുക്കാം. ആക്ടിവ് മെമ്പര്‍ഷിപ്പും, ഓക്‌സിലറി മെമ്പര്‍ഷിപ്പും. ആക്ടീവ് മെമ്പര്‍ഷിപ്പിന്റെ ഉയര്‍ന്ന ഗ്രേഡ് ആണ് പ്രേടോരിയന്‍സ്. ഓക്‌സിലറി മെമ്പര്‍ഷിപ്പിന്റെ ഉയര്‍ന്ന ഗ്രേഡ് ആണ് ആഡ്ജൂടോറിയന്‍സ്.

ഓരോ മീറ്റിങ്ങുകളിലും പരിശുദ്ധ അമ്മയുടെ രൂപം വച്ച് കൊണ്ടുള്ള ചെറിയ അള്‍ത്താര ഒരുക്കണം. അമ്മയുടെ രൂപം അലങ്കരിച്ചു വയ്ക്കുകയും അതിനു മുന്നില്‍ നിന്ന് കൊണ്ടാണ് പ്രാര്‍ഥനയും ചര്‍ച്ചയും സംഘടന കാര്യങ്ങള്‍ ഒക്കെ തിരുമാനിക്കേണ്ടതും.

മരിയന്‍ സംഘടന ആയ ലീജിയന്‍ ഓഫ് മേരിയുടെ ആത്മീയതയെ കുറിച്ച് ലേഖനങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. പരിശുദ്ധ ആത്മാവിനോടുള്ള ഭക്തിയും ലീജിയന്‍ ഓഫ് മേരി പ്രോത്സാഹിപ്പിക്കുന്നു. പരിശുദ്ധ അമ്മയോടുള്ള ഭക്തിയാലും പരിശുദ്ധ അത്മാവിനോടുള്ള തീവ്ര ആദരവും ചേര്‍ന്നതായിരിക്കണം സംഘടനയിലെ ഓരോ വ്യക്തിയുടെ ജീവിതം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles