ഈസ്റ്റര്‍ദിനത്തിലെ ആക്രമണത്തിന് ശേഷം ശ്രീലങ്കയില്‍ പൊതുദിവ്യബലി ആരംഭിച്ചു
കൊളംബോ: ലോകത്തെ നടുക്കിയ ശ്രീലങ്കയിലെ ഭീകരാക്രണത്തിന് ശേഷം രാജ്യത്ത് പൊതുവായി വി. കുര്‍ബാന അര്‍പ്പിക്കുന്നത് നിറുത്തിവച്ചിരിക്കുകയായിരുന്നു. വീണ്ടും ആക്രമണം ഉണ്ടായേക്കാം എന്ന ഭീതിയെ തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍ മെയ് 12 ന് വീണ്ടും ശ്രീലങ്കയിലെ കത്തോലിക്ക ദേവാലയം സജീവമായി. ആക്രമണത്തിന് ശേഷമുള്ള ആദ്യ പൊതു ദിവ്യബലി അര്‍പ്പിച്ചു.
കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ദിവ്യബലി അര്‍പ്പിച്ചത്. ദിവ്യബലിക്കെത്തിവരെ പൂര്‍ണമായും പരിശോധിച്ച ശേഷമാണ് അകത്തു കടത്തി വിട്ടത്. തിരച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ പരിശോധനയ്ക്ക് ഇടയാക്കി. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.
ഇതിനിടെ, ബോംബാക്രമണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരില്‍ 99 ശതമാനം പേരെയും അറസ്റ്റ് ചെയ്തതായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. 250 ലേറെ പേരാണ് ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.