ഇന്നത്തെ വിശുദ്ധന്: വി. മത്തിയാസ്
യേശു സ്വര്‍ഗാരോപണം ചെയ്ത ശേഷം യൂദാസിന് പകരമായി ശിഷ്യന്മാരുടെ ഗണത്തില്‍ ആരെ തെരഞ്ഞെടുക്കും എന്ന് മറ്റ് ശിഷ്യന്മാര് കൂടിയാലോചിച്ചു. ഇക്കാര്യങ്ങള്‍ അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 1: 15 – 26 ല്‍ വിവരിക്കുന്നുണ്ട്. ‘അയാള്‍ യേശുവിന്റെ പുനരുത്ഥാനത്തില്‍ ഞങ്ങളോടൊപ്പം സാക്ഷിയായിരിക്കണം, യോഹന്നാന്റെ സ്നാനം മുതല്‍ നമ്മില്‍ നിന്ന് ഉന്നതങ്ങളിലേക്ക് എടുക്കപ്പെടും വരെ യേശു നമ്മോടൊപ്പം സഞ്ചരിച്ച കാലം മുഴുവനും നമ്മുടെ കൂടെ ഉണ്ടായിരുന്നവരില്‍ ഒരുവനായിരിക്കണം.’ ഈ ഗുണങ്ങളെല്ലാം ചേര്‍ന്ന രണ്ടു പേരെ അവര്‍ നാമനിര്‍ദേശം ചെയ്യുന്നു. ജോസഫ് ബാര്‍സബാസും മത്തിയാസും. നറുക്കെടുക്കുമ്പോള്‍ മത്തിയാസ് തെരഞ്ഞെടുക്കപ്പെടുന്നു. അങ്ങനെ മത്തിയാസ് അപ്പസ്തോലന്മാരില് ഒരുവനാകുന്നു.
വി. മത്തിയാസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.