ഇന്നത്തെ വിശുദ്ധന്: വി. ഇഗ്നേഷ്യസ് ഓഫ് ലക്കോണി
സാര്‍ഡീനിയയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഇഗ്നേഷ്യസ് തനിക്ക് ഒരു മാരക രോഗം പിടിപെട്ട അവസ്ഥയില്‍ കപ്പുച്ചിന്‍ സന്ന്യാസ സഭയില്‍ ചേരാമെന്ന് ദൈവത്തോട് വാഗ്ദാനം ചെയ്തു. എന്നാല്‍ ആരോഗ്യം വീണ്ടു കിട്ടിയപ്പോള്‍ ആ വാഗ്ദാനം അദ്ദേഹം മറന്നു. 20 വയസ്സായപ്പോള്‍ അദ്ദേഹത്തിന് ഒരു അപകടം സംഭവിക്കുകയും തന്റെ പഴയ വാഗ്ദാനം അദ്ദേഹം വീണ്ടും ഓര്‍മിക്കുകയും പുതുക്കുകയും ചെയ്തു. ആത്മപരിത്യാഗത്തിനും ഉപവിക്കും പേരു കേട്ട അദ്ദേഹത്തെ കപ്പുച്ചിന്‍ അധികൃതര്‍ കഗ്ലിയാരിയിലെ ഔദ്യോഗിക ഭിക്ഷുവായി നിയമിച്ചു. 40 വര്‍ഷം അദ്ദേഹം ആ സേവനം ചെയ്തു. രോഗികളെ ശുശ്രൂഷിച്ചും കുട്ടികളെ വേദം പഠിപ്പിച്ചും പാപികളെ മാനസാന്തരത്തിലേക്ക് നയിച്ചും അദ്ദേഹം ചുറ്റി സഞ്ചരിച്ചു.
വി. ഇഗ്നേഷ്യസ് ഓഫ് ലക്കോണി, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.