ഇന്നത്തെ വിശുദ്ധന്‍: കുഷ്ഠരോഗികളെ ശുശ്രൂഷിച്ച വി. ഡാമിയന്‍

ബെല്‍ജിയത്തിലെ ട്രെമേലോയില്‍ 1840 ല്‍ ജനിച്ച ഡാമിയന്‍ 13 ാം വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം മതിയാക്കി വയലില്‍ വേല ചെയ്യാന്‍ നിര്‍ബന്ധിതനായി. തുടര്‍ന്ന് കോണ്‍ഗ്രിഗേഷന്‍ ഓഫ് ജീസസ് ആന്‍ഡ് മേരിയില്‍ അംഗമായി ചേര്‍ന്ന ഡാമിയന്‍ തന്റെ സഹോദരന് പകരമായി ഹാവായ് ദ്വീപുകളിലേക്ക് പോകാന്‍ തയ്യാറായി. 1864 ല്‍ അദ്ദേഹം പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. 1873 ല്‍ അദ്ദേഹം കുഷ്ഠരോഗികളെ പാര്‍പ്പിച്ചിരുന്ന മൊളേക്കോയ് ദ്വീപിലേക്ക് യാത്രയായി. കൂടെയുണ്ടായിരുന്നവര്‍ സേവന കാലാവധി കഴിഞ്ഞ് മടങ്ങിപ്പോന്നപ്പോള്‍ ഡാമിയന്‍ ജീവിതകാലം മുഴുവന്‍ കുഷ്ഠരോഗികളോടൊത്ത് ചെലവഴിക്കാന്‍ സന്നദ്ധനായി. അദ്ദേഹത്തിന്റെ ശ്രമഫലമായി ആ ദ്വീപില്‍ ഒരു പുതിയ പള്ളിയും സ്‌കൂളും അനാഥാലയവും ആരംഭിച്ചു. വൈകാതെ ഫാ. ഡാമിയന് കുഷ്ഠരോഗം പിടിപെടുകയും 1889 ല്‍ അദ്ദേഹം മരണമടയുകയും ചെയ്തു.
വി. ഡാമിയന്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles