ഇന്ത്യയുടെ മികച്ച പൗരന് പുരസ്കാരം ഫാ. വിനീത് ജോര്‍ജിന്
ജീവചരിത്ര പുസ്തകപ്രസാധനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഇന്റര്‍നാഷണല്‍ പബ്ലീഷിംഗ് ഹൗസ് 2019 ലെ ബെസ്റ്റ് സിറ്റിസണ്‍ ഓഫ് ഇന്ത്യ അവാര്‍ഡിന് തെരഞ്ഞെടുത്തിരിക്കുന്നത് കത്തോലിക്കാ വൈദികനായ ഫാ. വിനീത് ജോര്‍ജിനെ. ക്ലാരീഷ്യന്‍ സന്ന്യാസ സഭില്‍ അംഗമാണ് ഫാ. ജോര്‍ജ്.
വടക്കേ ഇന്ത്യയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഇടയില്‍ സേവനം ചെയ്യുകയാണ് 38 കാരനായ ഫാ. വിനീത്. ഹൈദരാബാദില്‍ ജനിച്ച ഫാ.വിനീത് ലൊയോള അക്കാദമിയില്‍ പഠനം നടത്തി. അതിനു ശേഷം ബാംഗ്ലൂരിലെ ജെയിന് യൂണിവേഴ്സ്റ്റിയില് നിന്ന് ബിരുദം നേടിയ മാതൃശ്രീ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദാനന്തര ബീരുദം നേടി.
വൈദികനാകും മുമ്പ് വിവധ ജോലികള്‍ നോക്കിയ അദ്ദേഹം ഡെല്‍ കമ്പ്യൂട്ടര്‍ കോര്‍പ്പറേഷനു വേണ്ടിയും ജെനറല്‍ ഇലക്ട്രിക്കിന് വേണ്ടിയും ഡെക്കാന്‍ ക്രോണിക്കിള്‍ ന്യൂസ് പേപ്പറില്‍ സബ് എഡിറ്ററായും കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജ മന്ത്രാലയത്തിലും സേവനം ചെയ്തിട്ടുണ്ട്.