ആത്മീയവരള്‍ച്ചയ്ക്ക് പരിഹാരമുണ്ടോ?
എല്ലാവരുടെയും ആത്മീയ ജീവിതത്തില്‍ ഇത്തരം ഒരനുഭവം ഉണ്ടാകും. ചില സമയങ്ങളില്‍ നമുക്ക് വലിയ ആത്മീയ സന്തോഷം ലഭിക്കും. എന്നാല്‍ ആത്മീയമായ വരള്‍ച്ചയും സന്തോഷമില്ലായ്മയും അനുഭവിക്കുന്ന അവസരങ്ങളും ഉണ്ട്. പേടിക്കേണ്ട, എല്ലാ വിശുദ്ധരും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ളവരാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ നാം എന്തു ചെയ്യണം?
പ്രാര്‍ത്ഥിക്കാന്‍ തോന്നുന്നില്ലെങ്കിലും പ്രാര്‍ത്ഥന മുടക്കരുത് എന്നാണ് ആവിലായിലെ വി. അമ്മത്രേസ്യ പറയുന്നത്. ദൈവസാന്നിധ്യത്തില്‍ നിലനില്‍ക്കാന്‍ നമുക്ക് ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍, പ്രാര്‍ത്ഥിക്കാന്‍ തോന്നുന്നില്ലെങ്കില്‍ ഹൃദയം കൊണ്ട് ദൈവത്തിന്റെ നേര്‍ക്ക് ഉറക്കെ നിലവിളിക്കുക.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും പ്രയോജനകരമായ ഒരു പ്രാര്‍്ത്ഥന നമ്മുടെ തോന്നലുകളും വികാരങ്ങളും അതേപടി ദൈവത്തോട് പങ്കു വയ്ക്കുക എന്നതാണ്. നല്ലതോ ചീത്തയോ ആകട്ടെ, മനസ്സില്‍ തോന്നുന്നതെന്തും ഒരു സ്‌നേഹിതനോടെന്ന വണ്ണം ദൈവത്തോട് തുറന്നു പറയുക. നമുക്ക് ദൈവസാന്നിധ്യം അനുഭവപ്പെടുന്നില്ലെങ്കില്‍ പോലും ദൈവം അവിടെ ഉണ്ടെന്ന് ഉറച്ച് വിശ്വസിക്കുക.
ഇതാ ഒരു നല്ല പ്രാര്‍ത്ഥന:
എന്റെ ദൈവമേ, ഞാന്‍ ഒന്നുമല്ല. എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. അങ്ങയോട് എന്തു പറയണം എന്നു പോലും എനിക്കറിയില്ല. അവിടുത്തെ തിരുക്കുമാരന്റെ ഹൃദയമിടിപ്പുകള്‍ കേള്‍ക്കുമാറാകണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.