ക്രിസ്തീയ ദൈവശാസ്ത്രജ്ഞന് ജീന്‍ വാനിയര്‍ അന്തരിച്ചു
പാരിസ്: എല്‍ ആര്ച്ചെയുടെ സ്ഥാപകനും ലോകപ്രസിദ്ധ ദൈവശാസ്ത്ര-ത്വത്വശാസ്ത്ര പണ്ഡിതനുമായ ജീന്‍ വാനിയര്‍ അന്തരിച്ചു. ക്രാന്സര് ബാധിച്ച് മരിക്കുമ്പോള്‍ അദ്ദഹത്തിന് 90 വയസ്സായിരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കു വേണ്ടി അദ്ദേഹം നടത്തിയ ഉദ്യമങ്ങളുടെ പേരിലാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്.
1971 ലാണ് വാനിയര്‍ എല്‍ ആര്‍ച്ചെ എന്ന അന്താരാഷ്ട്ര സമൂഹം സ്ഥാപിക്കുന്നത്. ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അംഗത്വം നല്കുന്ന കാരുണ്യത്തിന്റെ വലിയ സമൂഹമായിരന്നു എല്‍ ആര്‍ച്ചെ. ഇന്ന് 37 രാജ്യങ്ങളില്‍ ഈ സമൂഹം പടര്‍ന്നു കിടക്കുന്നു.
ജനീവയില്‍ ജോര്‍ജ്സ് വാനിയറുടെയും പോളിന്റെയും മകനായി ജനിച്ച ജീന്‍ വാനിയര്‍ കാനഡ, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 13 ാം വയസ്സില്‍ യുകെയിലെ നേവല്‍ കോളജില്‍ പ്രവേശിച്ച് നേവല്‍ ഓഫീസറായ ജീന്‍ റോയല്‍ നേവിയിലും റോയല്‍ കനേഡിയന്‍ നേവിലിയും 22 ാം വയസ്സു വരെ സേവനം ചെയ്തു.
തുടര്‍ന്ന് തത്വശാസ്ത്രം പഠിക്കുകയും ടൊറൊന്റോ കോളജില്‍ തത്വശാസ്ത്ര അധ്യാപകനായി സേവനം ചെയ്യുകയും ചെയ്തു. അതിനു ശേഷം ഫാ. തോമസ് ഫിലിപ്പെയുമായുള്ള ബന്ധം അദ്ദേഹത്തെ ബുദ്ധിമാന്ദ്യമുള്ളവരുടെ സേവനത്തിലേക്ക് നയിച്ചു. അങ്ങനെയാണ് എല്‍ ആര്‍ച്ചെ സ്ഥാപിക്കപ്പെടുന്നത്. എല്‍ ആര്ച്ചെയ്ക്ക് 154 സമൂഹങ്ങളും 10,000 അംഗങ്ങളുമുണ്ട്.