വി. മദര്‍ തെരേസയുടെ നാട്ടില്‍ മദറിന്റെ സ്മാരകം സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ
സ്കോപ്ജെ: വടക്കന്‍ മാസിഡോണിയയില്‍ മദര്‍ തെരേസയുടെ ജന്മനാടായ സ്്കോപ്ജ സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പാ മദറിന്റെ സ്മാരകത്തില്‍ പ്രാര്‍ത്ഥനഞ്ജലി അര്‍പ്പിച്ചു. മാസിഡോണിയന്‍ സന്ദര്‍ശനവേളയിലാണ് പാപ്പാ മദറിന്റെ ജന്മനാട്ടില് എത്തിയത്.
രണ്ടു കന്യാസ്ത്രീകളും ഒരു പെണ്‍കുട്ടിയും പാപ്പായെ പൂക്കള്‍ നല്കി സ്വീകരിച്ചു. മദര്‍ തെരേസയുടെ തിരുശേഷിപ്പിന്റെ മൂന്നില്‍ മാസിഡോണിയയുടെ അഞ്ച് ആത്മീയ ഏറ്റുപറച്ചിലുകളുടെ പ്രതീകമായ അഞ്ച് മെഴുകുതിരികള്‍ കത്തിച്ചു വച്ചിരുന്നു. പാപ്പാ അതിന്റെ മുന്നില്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു.
‘വി. മദര്‍ തെരേസാ, പാവങ്ങളുടെ അമ്മേ, അങ്ങ് ജനിച്ചു വളര്‍ന്ന ഈ നഗരത്തില്‍ നിന്നു കൊണ്ട് അങ്ങയുടെ മാധ്യസ്ഥ സഹായം ഞങ്ങള്‍ തേടുന്നു’ പാപ്പാ പ്രാര്‍ത്ഥിച്ചു.
അതിനു ശേഷം പാപ്പാ മത നേതാക്കളും മദറിന്റെ ബന്ധുക്കളുമായും കൂടിക്കാഴ്ച നടത്തി.