മരിച്ചവരെ ഉയിര്‍പ്പിച്ച വിശുദ്ധര്‍

യേശു ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പാണ് ക്രിസ്തീയ വിശ്വാസത്തിന്റെ ആധാരം. മരണത്തിനു മേല്‍ നേടിയ വിജയമാണ് മനുഷ്യന് ഏറ്റവും വലിയ പ്രത്യാശ നല്‍കുന്നത്. തന്റെ ജീവിതകാലത്ത് യേശു പലരെയും ഉയിര്‍പ്പിച്ചിട്ടുണ്ട്. അതില്‍ പ്രധാനിയാണ് ബഥനിയിലെ ലാസര്‍. നായിനിലെ വിധവയുടെ മകന്‍ മറ്റൊരാളാണ്.

തന്നില്‍ വിശ്വസിക്കുന്നവര്‍ താന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്യും എന്ന് യേശു ജീവിച്ചിരിക്കുമ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട്. മരിച്ചവരെ ഉയിര്‍പ്പിച്ച വിശുദ്ധര്‍ കത്തോലിക്കാ സഭയിലുണ്ട്. യേശുവിന്റെ ശക്തി തന്നെയാണ് ഈ അത്ഭുതങ്ങളിലെല്ലാം പ്രകടമാകുന്നത്.

അപ്പസ്‌തോലന്മാരുടെ നടപടി പുസ്തകത്തില്‍ ജോപ്പാ നഗരത്തില്‍ മരണപ്പെട്ട തബീത്താ എന്ന സ്ത്രീ കുറിച്ചു നാം വായിക്കുന്നു. തബീത്താ എഴുന്നേല്‍ക്കൂ! എന്ന് പറഞ്ഞു കൊണ്ട് മരിച്ചു പോയ സ്ത്രീയെ പത്രോസ് ശ്ലീഹാ ഉയിര്‍പ്പിക്കുന്നത് നാം വായിക്കുന്നു. (അപ്പ. 9. 40-42).

മരിച്ചു പോയിരുന്ന പലരും ഈശോയുടെ നാമത്തില്‍ ഉയിര്‍പ്പിക്കപ്പെട്ടതായും വീണ്ടും ഏറെ നാളുകള്‍ ജീവിച്ചിരുന്നതായും ഏഡി രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇരണേയൂസ് എന്ന വിശുദ്ധന്‍ പറയുന്നുണ്ട്.

ഈജിപ്തിലെ മരുഭൂമികളില്‍ ജീവച്ചിരുന്ന വി. മര്‍ക്കാറിയൂസ് എന്ന താപസന്‍ ഒരിക്കല്‍ യേശുവിന്റെ ഉത്ഥാനത്തില്‍ വിശ്വസിക്കാതിരുന്ന ഒരു വ്യക്തിയെ കണ്ടുമുട്ടി. അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി വി. മര്‍ക്കാറിയൂസ് ദൈവത്തോട് അപേക്ഷിച്ച് മരിച്ചു പോയ ഒരാളെ ജീവിപ്പിച്ചതായി നാം വായിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles