ഇന്നത്തെ വിശുദ്ധ: സിയെന്നയിലെ വി. കത്രീന
സഭയിലെ വനിതാ വിശുദ്ധരില്‍ പ്രധാനിയും വേദപാരംഗതയുമാണ് സിയെന്നായിലെ വി. കത്രീന. ജാക്കോപോ, ലാപാ ബെനിന്‍കാസ ദമ്പതികളുടെ 23 ാമത്തെ പുത്രിയായിരുന്ന കത്രീന ബുദ്ധിമതിയും സന്തോഷവതിയുമായ കുട്ടിയായിരുന്നു. പതിനെട്ടാ വയസ്സില്‍ കത്രീന ഡോമിനിക്കന്‍ മൂന്നാം സഭയില്‍ അംഗമായി, തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ഏകാന്തതയിലും പ്രാര്‍ത്ഥനയിലും തപസ്സിലും കഴിഞ്ഞുകൂടി. എന്നാല്‍ ഏകാന്തതയിലിരുന്ന അവര്‍ എഴുതിയ കത്തുകള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. സാമൂഹിത തിന്മകളെ ക്രിസ്തുവിന്റെ കാഴ്ചപ്പാടിലൂടെ വിമര്‍ശിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് എതിരാളികളുമുണ്ടായി. എന്നാല്‍ 1374 ലെ ഡോമിനിക്കന്‍ ജനറല്‍ ചാപ്റ്റര്‍ കത്രീനയെ പിന്തുണച്ചു. സഭയുടെ വന്‍ പ്രതിസന്്ധിഘട്ടമായ 1378 ല്‍ കത്രീന വലിയ ധര്‍മസങ്കടങ്ങളിലൂടെ കടന്നു. പോയി. 1461 ല്‍ അവര്‍ അന്തരിച്ചു.
സിയെന്നയിലെ വി. കത്രീന, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.