ശ്രീലങ്കയില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരും
കൊളംബോ: ലോകമനസാക്ഷിയെ ഞെട്ടിച്ച ബോംബ് സ്ഫോടന പരമ്പരകളില്‍ കൊളംബോയിലും ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിലും കൊല്ലപ്പെട്ടവരില്‍ 5 ഇന്ത്യക്കാരും പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. ക്രിസ്ത്യന്‍ പള്ളികളില്‍ ഉള്‍പ്പെടെയുണ്ടായ സ്ഫോടനങ്ങളില്‍ മരിച്ചവരുടെ സംഖ്യ 290 ആയി ഉയര്‍ന്നു. 500 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായും പറയുന്നു.
നാല് ഇന്ത്യക്കാര്‍ മരിച്ചു എന്നാണ് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നല്കുന്ന വിവരം. ലക്ഷ്മി, നാരായന് ചന്ദ്രശേഖര്‍, റസീന ഖാദില്, രമേശ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. അഞ്ചു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്നും മൂന്നു പേരെ കാണാതായെന്നു കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു.
ഈസ്റ്റര്‍ ദിനം രാവിലെ 8.45 നാണ് കൊളംബോയിലെയും നെബോംഗോയിലെയും പള്ളികളില്‍ ആദ്യം സ്ഫോടനം നടന്നത്. അതേ സമയം തന്നെ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തുള്ള ബട്ടിക്കയോലോയിലുള്ള ഒരു ഇവാഞ്ചലിക്കല്‍ സയണ്‍ പള്ളിയില്‍ സ്ഫോടനം നടന്നു. കൊളംബോയില്‍ സെന്റ് ആന്റണീസ് പള്ളിയും നെഗോംബോയില്‍ കത്തോലിക്കാ ഇടവകയായ സെന്റ് സെബാസ്റ്റിന് പള്ളിയുമാണ് ആക്രമണവിധേയമായത്.