ശ്രീലങ്കയ്ക്ക് ദുഖ ഈസ്റ്റര്‍. മരണം 215
കൊളംബോ: ശ്രീലങ്കയെ സംബന്ധിച്ച് 2019 ലെ ഈസ്റ്റര്‍ കണ്ണീരിന്റേതായി. രാജ്യത്തിന്റെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റ് സ്ഥലങ്ങളില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ 215 ഓളം പേര് കൊല്ലപ്പെട്ടതായി ആദ്യസൂചനകള്‍. അതിലേറെ പേര്‍ക്ക് പരിക്കു പറ്റിയതായും അറിയുന്നു.
ഈസ്റ്റര്‍ ദിനം രാവിലെ 8.45 നാണ് കൊളംബോയിലെയും നെബോംഗോയിലെയും പള്ളികളില്‍ ആദ്യം സ്ഫോടനം നടന്നത്. അതേ സമയം തന്നെ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തുള്ള ബട്ടിക്കയോലോയിലുള്ള ഒരു ഇവാഞ്ചലിക്കല്‍ സയണ്‍ പള്ളിയില്‍ സ്ഫോടനം നടന്നു. കൊളംബോയില്‍ സെന്റ് ആന്റണീസ് പള്ളിയും നെഗോംബോയില്‍ കത്തോലിക്കാ ഇടവകയായ സെന്റ് സെബാസ്റ്റിന് പള്ളിയുമാണ് ആക്രമണവിധേയമായത്.
അതേ സമയം തന്നെ കൊളംബോയിലെ മൂന്ന് ആഢംബര ഹോട്ടലുകളിലും ഉച്ചക്കു ശേഷം ഒരു മൃഗശാലയിലും മറ്റൊരു വീട്ടിലും സ്ഫോടനം നടന്നു. എട്ടോളം സ്ഥലങ്ങളിലാണ് സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീവ്രവാദികളാണ് ആക്രമണങ്ങള്‍ക്കു പിന്നില്‍ എന്നാണ് ലഭിക്കുന്ന ആദ്യ സൂചനകള്‍