ഇന്നത്തെ വിശുദ്ധന്‍: പാര്‍സമിലെ വി. കോണ്‍റാഡ്
ബവേറിയയിലെ പാര്‍സം എന്ന സ്ഥലത്താണ് കോണ്‍റാഡ് ജനിച്ചത്. ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന കോണ്‍റാഡ് കപ്പുച്ചിന്‍ സഭയില്‍ ഒരു ബ്രദറായി ചേര്‍ന്നു. 1852 ല്‍ വ്രതവാഗ്ദാനം നടത്തി. ആള്‍ടോയെറ്റിംഗ് എന്ന സ്ഥലുള്ള ആശ്രമത്തില്‍ അദ്ദേഹം പോര്‍ട്ടറായി നിയമിതനായി. ഈ നിലയില്‍ അദ്ദേഹം 41 വര്‍ഷങ്ങള്‍ സേവനം ചെയ്തു. പോര്‍ട്ടര്‍ എന്ന നിലയില്‍ പല തരം ആളുകളുമായി നല്ല ബന്ധം സ്ഥാപിച്ചു. ആശ്രമവാതില്‍ക്കല്‍ എത്തുന്ന പാവങ്ങളെ അദ്ദേഹം കൈ അയച്ചു സഹായിച്ചു. പരിത്യക്തരായ കുട്ടികള്‍ക്കു വേണ്ടിയും അദ്ദേഹം സേവനം ചെയ്തു. നിത്യാരാധനയുടെ മുമ്പില്‍ മണിക്കൂറുകളോളം ചെലവഴിച്ചിരുന്ന കോണ്‍റാഡ് തികഞ്ഞ മരിയഭക്തനും ആയിരുന്നു.
പാര്‍സമിലെ വി. കോണ്‍റാഡ്, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.