ഇന്നത്തെ വിശുദ്ധ: വി. ജിയാന്ന ബെറെറ്റ മൊള്ള
ഭ്രുണഹത്യകള്‍ പെരുകുന്ന ആധുനിക ലോകത്തില്‍ ജീവന്റെ സുവിശേഷകയായി, ആത്മബലി നടത്തിയ വിശുദ്ധയാണ് ജിയാന്ന. മിലാനോയില്‍ ജനിച്ച ജിയാന്ന വിന്‍സെന്റ് ഡി പോള്‍ സംഘത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കാത്തലിക് ആക്ഷന്‍ മൂവ്മെന്റിന്റെ നേതാക്കളില്‍ ഒരുവളും ആയിരുന്നു. ശിശുരോഗവിദഗ്ദയായി സേവനം ചെയ്യുന്നതിനിടയില്‍ പിയെത്രോ മൊള്ളയെ വിവാഹം ചെയ്തു. അവര്‍ക്ക് മൂന്ന് കുട്ടികള്‍ ജനിച്ചു. രണ്ടു ഗര്‍ഭങ്ങള്‍ തനിയെ അലസിപ്പോയി. ആറാമത്തെ കുട്ടിയെ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ ഒരു കാര്യം പറഞ്ഞു. ജിയാന്നയുടെ വയറ്റില്‍ ഒരു ട്യൂമര്‍ വളരുന്നുണ്ട്. ട്യുമര്‍ നീക്കം ചെയ്യാന്‍ അനുവദിച്ചെങ്കിലും കുഞ്ഞിന്റെ ജീവന് അപകടത്തിലാക്കാവുന്ന കംപ്ലീറ്റ് ഹിസ്റ്റെറക്ടമി ചെയ്യാന്‍ അവള് സമ്മതിച്ചില്ല. കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും അതിനെ തുടര്‍ന്നുണ്ടായ അണുബാധ മൂര്‍ച്ഛിച്ച് ജിയാന്ന മരിച്ചു.
വി. ജിയാന്ന ബെറെറ്റ മൊള്ള, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.