ഇന്തൊനേഷ്യയ്ക്ക് മാര്‍പാപ്പയുടെ ദുരിതാശ്വാസം
വത്തിക്കാന്‍: ഭൂകമ്പവും സുനാമിയും മൂലം തകര്‍ന്ന ഇന്തൊനേഷ്യയ്ക്ക് ഫ്രാന്‍സിസ് പാപ്പായുടെ ആശ്വാസം. ഒരു ലക്ഷം ഡോളറാണ് പാപ്പാ വത്തിക്കാന്റെ അടയന്തര സംഭാവനയായി ഇന്തൊനേഷ്യയ്ക്ക് നല്‍കിയത്. ഈ തുക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഔഷധസഹായത്തിനുമായി വിനയോഗിക്കും.
സെപ്തംബര്‍ 28 ന് ഇന്തൊനേഷ്യെയെ തകര്‍ത്തെറിഞ്ഞ സുനാമിയിലും ഭൂകമ്പത്തിലും പെട്ട് ആയിരത്തഞ്ഞൂറോളം ആളുകളാണ് മരണപ്പെട്ടത്. പതിനായിരക്കണക്കിന് ആളുകള്‍ക്ക് മുറിവേല്‍ക്കുകയും അതിലേറെ ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. സെപ്തംബര്‍ 30ന് മാര്‍പാപ്പാ ഇന്തൊനേഷ്യയ്ക്കായി പ്രത്യേകം പ്രാര്‍ത്ഥന നടത്തിയിരുന്നു.