ഇന്നത്തെ വിശുദ്ധന്‍: വി. മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പാപ്പ

649 ലാണ് മാര്‍ട്ടിന്‍ ഒന്നാമന്‍ എന്ന പേര് സ്വീകരിച്ച് അദ്ദേഹം മാര്‍പാപ്പയായത്. സ്ഥാനാരോഹണം കഴിഞ്ഞ് ഏറെ വൈകാതെ അദ്ദേഹം ലാറ്ററന്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തു. അക്കാലത്ത് ബൈസാന്റൈന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിള്‍ ആയിരുന്നു. പൗരസ്ത്യ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ്. അവരുടെയിടയില്‍ ക്രിസ്തുവിന് മനുഷ്യമനസ്സില്ല എന്ന ഒരു അബദ്ധ പഠനം പ്രചരിച്ചിരുന്നു. ലാറ്ററന്‍ കൗണ്‍സില്‍ ഇതിനെ നിരാകരിക്കുകയും കാണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസിനെ തള്ളുകയും ചെയ്തു. ഇതിനുള്ള പ്രതികാരമായി ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ മാര്‍ട്ടിന്‍ പാപ്പായെ അപായപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായി. ഒരു രക്തസാക്ഷിയായി അദ്ദേഹം മരണമടഞ്ഞു.

വി. മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പാപ്പേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles