ക്രിസ്തു ചുമന്ന കുരിശ് എങ്ങനെയുള്ളതായിരുന്നു?

ക്രിസ്തുവിന്റെ പീഡാസഹനവും കുരിശു മരണവുമായി ബന്ധപ്പെട്ട വിവിധ ചലച്ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ട്. ചില സിനിമകളില്‍ കാണിക്കുന്നത് യേശു കുരിശ് മുഴുവനുമായി ചുമക്കുന്നതാണ്. എന്നാല്‍ മറ്റ് ചില സിനിമകളില്‍ യേശു ചുമക്കുന്നത് കുരിശിന് കുറുകെയുള്ള മരത്തടി മാത്രമാണ്. ഏത് കുരിശാണ് യേശു ചുമന്നത്?

ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം സുവിശേഷങ്ങളില്‍ നിന്ന് നമുക്ക് കണ്ടെത്താന്‍ സാധിക്കുന്നില്ല. എന്നാല്‍ കുരിശിന്റെ ഭാരം നിമിത്തം യേശുവിന് ഒറ്റയ്ക്ക് കുരിശ് വഹിക്കാന്‍ കഴിയാതെ ശിമയോന്‍ എന്നയാളുടെ സഹായം ലഭിക്കുന്നതായി മത്തായി, മര്‍ക്കോസ്, ലൂക്ക എന്നീ സുവിശേഷകന്മാര്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സുവിശേഷകന്മാര്‍ ആരും തന്നെ യേശു ഏത് തരത്തിലുള്ള കുരിശാണ് ചുമന്നതെന്ന് പറയുന്നില്ല.

ക്രൂശീകരണം എന്ന ശിക്ഷ റോമാ സാമ്രാജ്യത്തിന് കീഴില്‍ കുറ്റവാളികള്‍ക്ക് നല്‍കി വന്നിരുന്ന സാധാരണമായ ശിക്ഷയായിരുന്നു. ചരിത്രകാരനായ ഹെര്‍ഷെല്‍ ഷാങ്ക്‌സ് ബിബ്ലിക്കല്‍ ആര്‍ക്കിയോളക്കില്‍ റിവ്യൂ എന്ന പുസ്തകത്തില്‍ പറയുന്ന അഭിപ്രായമനുസരിച്ച്, റോമാക്കാര്‍ക്ക് മരം സുലഭമായിരുന്നില്ലാത്തതു കാരണം, കുരിശിന്റെ പ്രധാന ഭാഗം ക്രൂശികരണസ്ഥലത്ത് നാട്ടിയതിന് ശേഷം കുരിശിന്റെ കുറുകെയുള്ള ഭാഗം മാത്രമാണ് കുറ്റവാളിയുടെ തോളില്‍ ചുമക്കാന്‍ വച്ചു കൊടുത്തിരുന്നത്.

എന്നാല്‍ ടൂറിനിലെ തിരുക്കച്ച വിശദമായി പരിശോധിച്ച ശാസ്ത്രകാരന്മാരുടെയും ചരിത്രകാരന്മാരുടെയും നിരീക്ഷണപ്രകാരം യേശു കുരിശ് മുഴുവനായി തന്നെ ചുമക്കുകയുണ്ടായി. തിരുക്കച്ചയിലെ രക്തക്കറകള്‍ പൂര്‍ണമായ കുരിശിന്റെ സാധ്യതയാണ് നല്‍കുന്നതെന്ന് ഹാരിംഗ്ടന്‍ ലാക്കി വിവരിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles