ഇന്നത്തെ വിശുദ്ധ: വി. ക്രെസെന്‍സിയ ഹോയെസ്
1682 ല്‍ ഒരു ദരിദ്ര നെയ്ത്തുകാരന്റെ മകളായി ഓസ്ബര്‍ഗില്‍ ജനിച്ച ക്രെസെന്‍സിയ പ്രത്യേക നിയോഗത്താല്‍ ഏഴാം വയസ്സില്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു. കുഞ്ഞുമാലാഖ എന്നാണ് അവള് ആ പട്ടണത്തില്‍ അറിയപ്പെട്ടിരുന്നത്. അവള് മഠത്തില്‍ ചേര്‍ന്നെങ്കിലും അവളുടെ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. പലപ്പോഴും അവള് തെറ്റിദ്ധരിക്കപ്പെട്ടു. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം പുതിയ സുപ്പീരിയര്‍ ചാര്‍ജെടുത്തപ്പോള്‍ കാര്യങ്ങള്‍ അവള്‍ക്ക് അനുകൂലമായി. ക്രെസെന്‍സിയ നോവീസ് മിസ്ട്രസ് ആയി. അവള് ഏവരുടെയും പ്രീതിപാത്രമാവുകയും സുപ്പീരിയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രാജകുമാരന്മാരും മെത്രാന്മാരും കര്‍ദിനാള്‍മാരും വരെ അവളുടെ ഉപദേശം തേടാന്‍ എത്തിയിരുന്നു. ഏറെ താമസിയാതെ അവള് രോഗബാധിതയായി. ഓ എന്റെ ശരീരാവയവങ്ങളേ ദൈവത്തെ വാഴ്ത്തുവിന്‍, അവിടുത്തേക്കു വേണ്ടി സഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടല്ലോ എന്ന് അവള് പറയുമായിരുന്നു. 1744 ല്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രെസെന്‍സിയ മരണം പൂകി.
വി. ക്രെസെന്‍സിയ ഹോയെസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.