ഇതാ നിന്റെ അമ്മ!

വി. ഗ്രന്ഥത്തില്‍ യേശു തന്റെ അമ്മയായ മറിയത്തെ കുറിച്ച് അവസാനം പറയുന്ന വാക്യമാണ്, ഇതാ നിന്റെ അമ്മ എന്ന്. ഈ വചനത്തെ പല വിധത്തില്‍ വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍ കത്തോലിക്കാ സഭ നല്‍കുന്ന വിശദീകരണം ഇതാണ്. യേശുവിന്റെ കുരിശിലെ ബലിയിലൂടെ അമ്മ – മകന്‍ എന്ന ബന്ധം ആത്മീയമായ ഒരുയര്‍ന്ന തലത്തിലേക്ക് ഉയരുകയാണ് ചെയ്യുന്നത്. അതുവരെ യേശുവിന്റെ മാതാവ് മാത്രമായിരുന്ന പരിശുദ്ധ മറിയം ക്രിസ്തുവില്‍ വീണ്ടും ജനിക്കുന്ന ഏവരുടെയും മാതാവായി മാറുന്നു.

മനുഷ്യര്‍ക്കായി തന്റെ ജീവിതവും ജീവനും അവസാന തുള്ളി രക്തം പോലും നല്‍കിയ യേശു അവസാനമായി നല്‍കുന്നത് സ്വന്തം അമ്മയെ തന്നെയാണ്. ശിഷ്യനായ യോഹന്നാന്‍ വരാനിരിക്കുന്ന എല്ലാ ക്രിസ്തു ശിഷ്യന്മാരുടെയും പ്രതീകമാണ്. യോഹന്നാന്റെ കൈകളിലേക്ക് പരിശുദ്ധ മറിയത്തെ ഏല്‍പിച്ചു കൊടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ യേശു തന്റെ നാമത്തില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും കൈകളിലേക്ക് പരിശുദ്ധ മാതാവിനെ അമ്മയായി ഏല്‍പിച്ചു കൊടുക്കുകയാണ്.

പീഡാനുഭവ വാരത്തിലേക്ക് പ്രവേശിക്കാന്‍ ഇനി ഏറെ നാളുകളില്ല. മനുഷ്യരക്ഷയ്ക്കായുള്ള യേശുവിന്റെ ബലിയാണ് നാം ഈ വിശുദ്ധ വാരത്തില്‍ അനുസ്മരിക്കുന്നത്. യേശുവിനോടൊപ്പം തന്നെ നാം ഓര്‍മിക്കേണ്ട ഒരാളുണ്ട് – പരിശുദ്ധ കന്യകാ മറിയം. പീഢകളുടെ വഴികളില്‍ മകനെ തനിച്ചാക്കി ഓടിപ്പോയവളല്ല, പരിശുദ്ധ അമ്മ. കുരിശിന്റെ വഴിയില്‍ എപ്പോഴും കുടെയുണ്ടായിരുന്നു, മറിയം. സ്ലീവാ പാതയില്‍ നാലാം സ്ഥലത്ത് വിശ്വാസികള്‍ ഓര്‍ത്ത് ധ്യാനിക്കുന്നത് യേശുവും മാതാവും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. മകന്റെ വേദന അമ്മയുടെ ഹൃദയം പിളര്‍ക്കുന്നു എന്നാണ് ആബേലച്ചന്‍ ഈ കൂടിക്കാഴ്ചയെ കുറിച്ച് കുരിശിന്റെ വഴി പുസ്തകത്തില്‍എഴുതിയിരിക്കുന്നത്.

യേശുവിന്റെ പീഢാനുഭവങ്ങള്‍ ധ്യാനിക്കേണ്ടത് പരിശുദ്ധ അമ്മയോടൊപ്പമാണ്. അപ്പോഴാണ് യേശുവിനെ കുറിച്ചും അവിടുത്തെ ബലിയെ കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാടിന് തെളിമ ലഭിക്കുന്നത്. കാരണം യേശുവിന്റെ രക്ഷാകരമായ പീഢാ സഹനങ്ങള്‍ ഏറ്റവും അടുത്തു നിന്ന് കണ്ടത് പരിശുദ്ധ അമ്മയാണ്. ആ അമ്മയോടൊത്ത് നമുക്ക് ഈ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കാം.

യേശുവില്‍ സ്‌നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍,


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles