ഇന്നത്തെ വിശുദ്ധ: ബൊളോഞ്ഞയിലെ വി. കാതറിന്
ബൊളോഞ്ഞയില്‍ ജനിച്ച കാതറിന് പ്രഭുകുടുംബവുമായുള്ള ബന്ധം മൂലം കൊട്ടാരത്തില്‍ വിദ്യാഭ്യാസം നേടി. ചെറുപ്പത്തില്‍ തന്നെ പെയിന്റിംഗില്‍ തല്പരയായിരുന്നു അവര്‍. പതിനേഴാം വയസ്സില്‍ ഫെരാര എന്ന സ്ഥലത്തെ വനിതകള്‍ക്കായുള്ള ഒരു സന്ന്യാസ സഭയില്‍ അംഗമായെങ്കിലും നാല് വര്‍ഷത്തിനു ശേഷം അത് വിട്ട് ദരിദ്ര ക്ലാരമാരുടെ സന്ന്യാസ സഭയില്‍ ചേര്‍ന്നു. മഠത്തിലും തന്റെ കഴിവുകള്‍ ഉപയോഗിച്ച കാതറിന് ചെറിയ ചിത്രങ്ങള്‍ രചിച്ചിരുന്നു. 1456 ല്‍ കാതറിനും 15 കന്യാസ്ത്രീകളും ഫ്ളോറന്‍സില്‍ ചെന്ന് പുവര്‍ ക്ലെയേഴ്സ് ആശ്രമം സ്ഥാപിച്ചു. വിശുദ്ധയുടെ മാതൃകാപരമായ ജീവിതം അനേകം യുവതികളെ സന്ന്യാസജീവിതത്തിലേക്ക് ആകര്‍ഷിച്ചു. 1463 മാര്‍ച്ച് 9 ന് അവര്‍ അന്തരിച്ചു.