സ്വയം വിശ്വസിക്കുക: യുവജനങ്ങളോട് മാര്‍പാപ്പാ
പാദുവ: തെരഞ്ഞെടുപ്പുകള്‍ നടത്തുമ്പോള്‍ സ്വന്തം മനസ്സാക്ഷിയിലേക്ക് തിരിയാന്‍ യുവാക്കളെ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. തങ്ങളുടെ ഉള്ളിലുള്ള മനസ്സാക്ഷിയെ വിശ്വാസിക്കാനും അദ്ദേഹം അവരെ ഓര്‍മപ്പെടുത്തി. പാദുവായിലെ ഒരു കത്തോലിക്കാ സ്കൂളില്‍ യുവജനങ്ങളുമൊത്തുള്ള ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു, മാര്‍പാപ്പാ.
വിശ്വസിക്കാവുന്നവരെ എങ്ങനെ കണ്ടെത്തും എന്നാണ് സോഫിയ എന്ന പെണ്‍കുട്ടിക്ക് അറിയേണ്ടിയിരുന്നത്. അതിന് പാപ്പാ മറുപടി പറഞ്ഞത് സ്വയം വിശ്വസിക്കുക എന്നായിരുന്നു. തങ്ങളുടെ ഇടയന്മാരുമായി കുടുംബത്തിലെ അംഗങ്ങളുമായും നടത്തുന്ന സംഭാഷണങ്ങളിലൂടെ മാര്‍ഗദര്‍ശനത്തിനുള്ള വെളിച്ചം നേടണം, പാപ്പാ പറഞ്ഞു.
കൂടെക്കൂടെ കുടുംബാംഗങ്ങളോട് സംസാരിക്കാന്‍, പ്രത്യേകിച്ച് അനുഭവജ്ഞാനമുള്ള മുത്തശ്ശീമുത്തച്ഛന്മാരോട് സംസാരിക്കാന്‍ പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. പ്രായമായവരാണ് സമൂഹത്തിന്റെ അടിസ്ഥാന വേരുകള്‍ എന്നും പാപ്പാ ഓര്‍മിപ്പിച്ചു.