ഇന്നത്തെ വിശുദ്ധന്‍: ഹോര്‍ത്തയിലെ വി. സാല്‍വത്തോര്‍
March 19 – ഹോര്‍ത്തയിലെ വി. സാല്‍വത്തോര്‍
പതിനാറാം നൂറ്റാണ്ടില്‍, സ്പയിനിലെ ഒരു ദരിദ്രകുടുംബത്തിലാണ് സാല്‍വത്തോര്‍ ജനിച്ചത്. 21 ാം വയസ്സില്‍ അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ സഹോദരനായി ചേര്‍ന്നു. തപശ്ചര്യ, എളിമ, ലാളിത്യം എന്നിവയുടെ പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഉപവി പ്രവര്‍ത്തനങ്ങളുടെ പേരിലും പ്രസിദ്ധി നേടിയിരന്നു. കുരിശടയാളം വരച്ച് രോഗികളെ സുഖപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ആഴ്ചയില്‍ രണ്ടായിരം രോഗികള്‍ വരെ അദ്ദേഹത്തെ കാണാന്‍ വരാറുണ്ടായിരുന്നു. ആത്മപരിശോധന നടത്തി കുമ്പസാരിച്ച് കുര്‍ബാന കൈക്കൊള്ളാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടിരുന്നു. കൂദാശകള്‍ സ്വീകരിക്കാത്തവര്‍ക്കായി അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നില്ല. സര്‍ദാനിയ ദ്വീരെ കഗ്ലിയാരിയില്‍ വച്ച് അദ്ദേഹം മരണമടഞ്ഞു. 1938 ല്‍ അദ്ദേഹം വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ക്കപ്പെട്ടു.
ഹോര്‍ത്തയിലെ വി. സാല്‍വത്തോര്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.