ന്യൂസിലന്‍ഡിലെ മുസ്ലിം പള്ളി ആക്രമണത്തെ പാപ്പാ അപലപിച്ചു.
വത്തിക്കാന്‍ സിറ്റി: ന്യൂസിലന്‍ഡില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ഫ്രാന്‍സിസ് പാപ്പാ ശക്തമായി അപലപിച്ചു. സുബോധമില്ലാത്ത അക്രമം എന്ന് സംഭവത്തെ വിശേഷിപ്പിച്ച പാപ്പാ മരണമടഞ്ഞ 49 പേരുടെ ബന്ധുക്കളെ സമാശ്വസിപ്പിച്ചു. ന്യൂസലണ്ടിലെ മുസ്ലിം സഹോദരങ്ങളോട് താന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പാപ്പാ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മസ്ജിദ് അല്‍ നൂര്‍, ലിന്‍വുഡ് മോസ്ക് എന്നിവടങ്ങളിലാണ് അക്രമം നടന്നത്. ഇരുപതു വയസ്സു കഴിഞ്ഞ ഒരു യുവാവുള്‍പ്പടെ മൂന്നു പേരാണ് അക്രമത്തിന് പിന്നില്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മുസ്ലിം പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. 49 പേര് കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.