വൈദികരുടെ എണ്ണം കുറയുന്നു എന്ന് വത്തിക്കാന്‍
റോം: ആഗോള കത്തോലിക്കരുടെ എണ്ണം സ്ഥിരമായി നില്‍നില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ പത്തു വര്‍ഷത്തിനടയ്ക്ക് ആദ്യമായി കത്തോലിക്കാ പുരോഹിതരുടെ എണ്ണത്തില്‍ ഇടിവ് സംഭവിച്ചിരിക്കുന്നതായി വത്തിക്കാന്‍ സ്റ്റാറ്റിസ്റ്റിക്സ്. അതേ സമയം മെത്രാന്മാരുടെയും സ്ഥിര ഡീക്കന്മാരുടെയും അത്മായ മിഷണറിമാരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ് രേഖരപ്പെടുത്തിയിട്ടുണ്ട്.
2017 ന്റെ അവസാനത്തില്‍ ആഗോള കത്തോലിക്കാ ജനസംഖ്യ 130 കോടിയായിരുന്നു. ആഗോള ജനസംഖ്യയുടെ 17.7 ശതമാനമാണിത്, വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു.
2017 ന്റെ അവസാനത്തില്‍ എടുത്ത കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ കത്തോലിക്കര്‍ ജീവിക്കുന്നത് അമേരിക്കന്‍ ഭൂഖണ്ഡത്തിലാണ്. 48.5 ശതമാനമാണ് തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ ജീവിക്കുന്നത്. യൂറോപ്പില്‍ 21.8 ശതമാനവും ആഫിക്കയില്‍ 17.8 ശതമാനവും ഏഷ്യയില്‍ 11.1 ശതമാനവും ആണുളളത്.
വൈദികരുടെ ആകെ എണ്ണം 2016 ല്‍ 414,969 ആയിരുന്നത് 2017 ല്‍ 414, 582 ആയി കുറഞ്ഞു. 2012 ല്‍ 6,577 പേര് വൈദികരായി അഭിഷേകം ചെയ്യപ്പെട്ടപ്പോള്‍ 2017 ല്‍ അത് 5,815 ആയി കുറഞ്ഞു.