ഇന്നത്തെ വിശുദ്ധൻ: വി. ജോണ്‍ ഓഫ് ഗോഡ്

ക്രിസ്തീയ വിശ്വാസം ത്യജിച്ച് പട്ടാളക്കാരനായി ജീവിച്ചു പോന്ന ജോണ്‍ 40 ാം വയസ്സില്‍ തന്റെ പാപങ്ങളെ കുറിച്ച് അനുതപിച്ച് വിശ്വാസത്തിലേക്ക് മടങ്ങി വന്നു. തന്റെ ശിഷ്ടജീവിതം ദൈവത്തിന് അര്‍പിക്കാന്‍ തീരുമാനിച്ച് അദ്ദേഹം രക്തസാക്ഷിയാകാന്‍ വേണ്ടി ആഫ്രിക്കയിലേക്ക് തിരിച്ചു. എന്നാല്‍ രക്തസാക്ഷിയാകുന്നതല്ല ക്രിസ്തുവിനു വേണ്ടി ജീവിക്കുന്നതാണ് കൂടുതല്‍ വലിയ പുണ്യം എന്ന് തിരിച്ചറിഞ്ഞ ജോണ്‍ സ്‌പെയിനില്‍ മടങ്ങിയെത്തി. അനുതാപവിവശനായ ജോണ്‍ പരസ്യമായി സ്വയം മര്‍ദിച്ചിരുന്നു. സ്വയം പീഡിപ്പിക്കുന്നതല്ല, പരസ്‌നേഹപ്രവര്‍ത്തികള്‍ ചെയ്യുന്നതാണ് യഥാര്‍ത്ഥ ക്രിസ്തീയത എന്ന് വി. ജോണ്‍ ഓഫ് ആവില അദ്ദേഹത്തെ പഠിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം പാവപ്പെട്ട രോഗികളെ ശുശ്രൂഷിക്കാന്‍ ഒരു ഭവനം പണിതു. ജോണിന്റെ മരണശേഷം ബ്രദേഴ്‌സ് ഹോസ്പിറ്റല്ലേഴ്‌സ് എന്ന സന്ന്യാസ സഭ അദ്ദേഹത്തിന്റെ പേരില്‍ സ്ഥാപിക്കപ്പെട്ടു.

വി. ജോണ്‍ ഓഫ് ഗോഡ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles