ഇന്നത്തെ വിശുദ്ധര്‍: വി. പെര്പ്പെത്തുവയും ഫെലിസിറ്റിയും
വടക്കേ അമേരിക്കയിലെ കാര്‍ത്തേജു സ്വദേശിയായ പെര്പ്പെത്തുവ നല്ല സൗന്ദര്യവും വിദ്യാഭ്യാസവുമുള്ള ഒരു കുലീന വനിതയായിരുന്നു. ക്രിസ്ത്യാനിയായ അമ്മയുടെുയം അവിശ്വാസിയായ പിതാവിന്റെയും മകളായിരുന്ന അവര്‍ക്ക് ഒരു കുഞ്ഞുമുണ്ടായിരുന്നു. സേവറൂസ് ചക്രവര്‍ത്തിയുടെ മതമര്‍ദനകാലത്ത് ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, പിതാവ് മകളോട് വിശ്വാസം ഉപേക്ഷിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ പെര്പ്പെത്തുവയും അവളുടെ വേലക്കാരിയായ ഫെലിസിറ്റി എന്ന സ്ത്രീയും തങ്ങളുടെ വിശ്വാസം അമൂല്യമായി കരുതുകയും എല്ലാ വെല്ലുവിളികളെയും നിരസിക്കുകയും ചെയ്തു. മരണത്തിന് തൊട്ടുമുമ്പ് ഫെലിസിറ്റി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. പെര്പ്പെത്തുവയും ഫെലിസിറ്റിയും ശിരച്ഛേദം ചെയ്യപ്പെട്ട് രക്തസാക്ഷികളായി.