തിന്മ എന്നുമുണ്ടാവുകയില്ല: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: തിന്മ നിത്യമല്ല. അതിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു. ഈ ലോകത്തില്‍ വ്യാപിച്ചിരിക്കുന്ന ദൈവത്തിന്റെ പരിശുദ്ധിയോട് തുലനം ചെയ്യുമ്പോള്‍ തിന്മ തുലോം പരിമിതമാണെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
ദൈവത്തിന്റെ പരിശുദ്ധി സദാ വ്യാപിച്ചു കൊണ്ടിരിക്കുന്ന ശക്തിയാണ്. അത് ഉടന്‍ തന്നെ നമ്മുടെ ലോകത്തിന്റെ അതിര്‍ത്തികള്‍ ഭേദിക്കട്ടെ എന്നാണ് നമ്മുടെ പ്രാര്‍ത്ഥന, പാപ്പാ പറഞ്ഞു. ഒരു കുളത്തിലേക്ക് കല്ലെറിയുമ്പോള്‍ പരക്കുന്ന ചിറ്റോളങ്ങള് പോലെയാണ് പരിശുദ്ധി എന്ന് പാപ്പാ വിശദമാക്കി.
പ്രാര്‍ത്ഥന എല്ലാ ഭയങ്ങളെയും ദൂരികരിക്കുന്നു. പിതാവ് നമ്മെ സ്നേഹിക്കുന്നു. പുത്രന് നമുക്കൊപ്പം നിന്ന് കരങ്ങള്‍ ഉയര്‍ത്തുന്നു. പരിശുദ്ധാത്മാവ് ഈ ലോകത്തിന്റെ രക്ഷയ്ക്കായി രഹസ്യമായി പ്രവര്‍ത്തിക്കുന്നു. ഒരു കാര്യം ഉറപ്പാണ്. പേടിയുള്ളവന് സാത്താനാണ്, പാപ്പാ പറഞ്ഞു.