ഇന്നത്തെ വിശുദ്ധന്: വാഴ്ത്തപ്പെട്ട സെബാസ്റ്റിന് അപ്പരീസിയോ
സ്പാനിഷ് കര്‍ഷകരുടെ മകനായ ജനിച്ച സെബാസ്റ്റിന് 31 ാം വയസ്സില്‍ മെക്സിക്കോയിലേക്ക് കുടിയേറി. കൃഷിക്കും കച്ചവടത്തിനും ഉപകരിക്കും വിധം അദ്ദേഹം നിരവധി റോഡുകള്‍ നിര്‍മിച്ചു. 72 ാമത്തെ വയസ്സില്‍ അദ്ദേഹം തന്റെ സ്വത്തുക്കളെല്ലാം പാവങ്ങള്‍ക്ക് നല്കി ഫ്രാന്‍സിസ്കന്‍ സഹോദരനായി ജീവിക്കാന്‍ ആരംഭിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം ഭിക്ഷ യാചിച്ചു ജീവിച്ചു. മെക്സിക്കോയിലെ മാലാഖ എന്നൊരു അപരനാമം അദ്ദേഹത്തിനുണ്ട്.
വാഴ്ത്തപ്പെട്ട സെബാസ്റ്റിന് അപ്പരീസിയോ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.