ബെനഡിക്ട് പതിനാറാമന് യാത്രാമൊഴിയേകി ലോകം

കഴിഞ്ഞ ദിവസം വിടപറഞ്ഞ ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായ്ക്ക് അന്ത്യയാത്രാമൊഴിയേകി നിരവധി രാജ്യങ്ങളുടെ തലവന്മാരുൾപ്പെടെ സന്ദേശങ്ങളയച്ചു.

2022 ഡിസംബർ 31 ശനിയാഴ്ച കത്തോലിക്കാസഭയെ ദുഃഖത്തിലാഴ്ത്തി, തന്റെ തൊണ്ണൂറ്റിയഞ്ചാം വയസിൽ ഇഹലോകവാസം വെടിഞ്ഞ എമെരിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറാമന് യാത്രാമൊഴിയേകി ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് അനുശോചനസന്ദേശങ്ങൾ വത്തിക്കാനിലേക്കെത്തുന്നു.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇംഗ്ലണ്ട് രാജാവ് കാർലോ മൂന്നാമൻ, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ക്യൂബയുടെ പ്രസിഡന്റ്, മിഗെൽ ദിയാസ്-കാനെൽ, പലസ്തീനെ പ്രസിഡന്റ് മുഹ്‍മൂദ് അബ്ബാസ്, ഇസ്രായേൽ പ്രസിഡന്റ് ഇസാക്‌ ഹെർസോഗ്, സ്പെയിൻ രാജാവ് ഫെലിപ്പെ ആറാമൻ, മൊറോക്കോയുടെ രാജാവ് മുഹമ്മദ് ആറാമൻ, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ ശ്രിയൻ വിക്രമേസിംഗ്, തായ്‌വാൻ പ്രസിഡന്റ് ത്സായി ഇങ്-വെൻ, ദലൈയ് ലാമ, തുടങ്ങി നിരവധി പ്രമുഖർ എമെരിറ്റസ് പാപ്പായുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

രാഷ്ട്രീയനേതാക്കളെക്കൂടാതെ വിവിധ മതനേതാക്കളും, ക്രൈസ്തവസഭാനേതൃത്വങ്ങളും, നിരവധി കത്തോലിക്കാ മെത്രാൻസമിതികളും കത്തോലികകസഭയുടെ മുൻ മേലധ്യക്ഷന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി. ഭാരതത്തിലെ ലത്തീൻ കത്തോലിക്കാമെത്രാൻ സംഘം, സിസിബിഐയുടെ അദ്ധ്യക്ഷനും ഗോവ-ദമാൻ അതിരൂപതയുടെ ആർച്ചുബിഷപ്പുമായ കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവൊയും കഴിഞ്ഞ ദിവസം അനുശോചനസന്ദേശമയച്ചിരുന്നു.

ജനുവരി അഞ്ച് വ്യാഴാഴ്ച്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ രാവിലെ 9.30-നാണ് ബെനഡിക്ട് പതിനാറാമന്റെ മൃതസംസ്കാരച്ചടങ്ങുകൾ ആരംഭിക്കുക. ജർമനിയുടെയും ഇറ്റലിയുടെയും ഔദ്യോഗികപ്രതിനിധിസംഘങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് വത്തിക്കാൻ ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles