ഇന്നത്തെ വിശുദ്ധന്‍: വിശുദ്ധ പീറ്റര്‍ ഫൗരിയര്‍

December 9 – വിശുദ്ധ പീറ്റര്‍ ഫൗരിയര്‍

നോട്ടർഡാം സന്യാസ സഭയുടെ സ്ഥാപകനായ വി. പീറ്റർ ഫുരിയർ 1565 -ൽ മാറ്റെയിൻ കോർട്ടിൽ ജനിച്ചു. അതിബുദ്ധിമാനായിരുന്ന പീറ്റർ, സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയിരുന്നു. വി. തോമസ് അക്വീനാസിൻ്റെ ‘ദൈവശാസ്ത്ര സമാഹാരം’ എന്ന ഗ്രന്ഥം അദ്ദേഹത്തിന് കാണാപ്പാഠമായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇത്, അന്ന് ശക്തിപ്രാപിച്ചിരുന്ന കാൽവനിസ്റ്റ് പാഷണ്ഡതയ്ക്കെതിരെ പോരാടാൻ അദ്ദേഹത്തെ ശക്തനാക്കി. ഇരുപത്തിനാലാമത്തെ വയസിൽ പീറ്റർ വൈദികനായി അഭിഷിക്തനായി. പിന്നീട് കാൽവനിസ്റ്റ് പാഷണ്ഡതയുടെ ശക്തികേന്ദ്രമായിരുന്ന സ്വന്തം ഇടവകയുടെ വികാരിയായി പീറ്റർ നിയമിതനായി.

അദ്ദേഹത്തിന്റെ വിശ്വാസത്തിലുറച്ച പ്രസംഗങ്ങളിലൂടെ പാഷണ്ഡതയുടെ വാദങ്ങളെ തകർക്കാൻ സാധിച്ചു. അനേകർ വീണ്ടും സത്യസഭയിലേക്ക് തിരികെവന്നു. ജനങ്ങളുടെ ആധ്യാത്മികജീവിതത്തോടൊപ്പം സാമൂഹിക ജീവിതനിലവാരവും ഉയർത്തുന്നതിനായി പീറ്റർ നിരവധി സംഘടനകൾക്ക് ഇടവകയിൽ രൂപംനൽകി. കൂടാതെ, സാമ്പത്തിക ഉന്നമനത്തിനായി ഒരു ബാങ്കും സ്ഥാപിച്ചു. പക്ഷേ, പിൽക്കാലത്ത് പീറ്റർ അവിടെനിന്നും നാടുകടത്തപ്പെട്ടു. 75 -ാം വയസിൽ വിപ്രവാസത്തിനിടയിലാണ് പീറ്റർ മരണമടഞ്ഞത്.

വിശുദ്ധ പീറ്റര്‍ ഫൗരിയര്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles