അഴുകപ്പെടലിന്റെ സുവിശേഷം
മണ്ണിനടിയിൽ കുഴിച്ചിട്ട വിത്താണ് മുളച്ചു വളരുന്നത്.
ആത്മീയ വളർച്ചയ്ക്ക് ദൈവസാന്നിധ്യമാകുന്ന മണ്ണിലേക്കിറങ്ങുക.
മണ്ണിനടിയിൽ വിത്തിനെന്തു സംഭവിക്കുന്നു എന്ന് ആരും കാണുന്നില്ലല്ലോ.
അതുപോലെ അനുദിന ജീവിതത്തിലെ ഓരോ നിമിഷവും ദൈവസാന്നിധ്യത്തോട് ചേർന്നലിയുക.
ആരാലും അറിയപ്പെടാതെ…,
ആരും കാണാതെ…..,
ഉള്ളിൻ്റെയുള്ളിലെ ‘അഹ’ത്തെ ഇല്ലാതാക്കുക.
‘ഞാൻ’ ഒരു ശ്വാസത്തെക്കാൾ ലഘുവാണെന്ന തിരിച്ചറിവിൽ നിന്ന് …
ഉള്ളതെന്നു ഭാവിച്ചിരുന്നതൊക്കെയും ദാനമാണെന്ന തിരിച്ചറിവിൽ നിന്ന്….,
ആത്മീയ വളർച്ച ആരംഭിക്കുകയായി.
വിത്ത് മണ്ണിനു മുകളിൽ ഇരുന്നാൽ എല്ലാവരും കുറേ നാളേക്ക് കാണുമെങ്കിലും
ഫലം ചൂടാനാവാതെ നശിച്ചുപോകും.
അതിനാൽ ,
ദൈവസാന്നിധ്യത്തിൻ്റെ മണ്ണിനടിയിലേക്ക്….,
എത്ര ആഴത്തിൽ വേരുന്നുന്നുവോ,
അത്രയും ശക്തവും ഫലപ്രദവുമായിരിക്കും
നിൻ്റെ വളർച്ച.
അതിനാൽ….,
സ്വയം മറയപ്പെടാനും ആദ്ധ്യാത്മികതയുടെ ആഴത്തിലേക്കിറങ്ങി ഫലം പുറപ്പടുവിക്കുവാനും നിന്നെത്തന്നെ എളിമപ്പെടുത്തുക.
” ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നില്ലെങ്കിൽ അത് വെറുതെ ഇരിക്കും.
അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും.”
( യോഹന്നാൻ 12 : 24 )
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.