ഇന്നത്തെ വിശുദ്ധന്‍: പിയെസാന്‍സയിലെ വി. കൊണ്‍റാഡ്
വടക്കന്‍ ഇറ്റിലയിലെ ഒരു പ്രഭുകുടുംബത്തിലാണ് കൊണ്‍റാഡ് ജനിച്ചത്. ഒരു പ്രഭുകുമാരിയെ വിവാഹം ചെയ്യുകയും ചെയ്തു. ഒരിക്കല്‍ നായാട്ടിനിടയില്‍ അദ്ദേഹത്തിന്റെ തെറ്റ് കൊണ്ട് ഒരു കാടും വയലുകളും കത്തിപ്പോയി. ആള്മാറി പിടിച്ചതാകട്ടെ ഒരു പാവം കര്‍ഷകനെയും. എന്നാല്‍ കൊണ്‍റാഡ് തന്റെ തെറ്റ് ഏറ്റുപറഞ്ഞ് കര്‍ഷകനെ രക്ഷിച്ചു. അതിനെ തുടര്‍ന്ന് കൊണ്‍റാഡും ഭാര്യയവും വേര്‍പിരിഞ്ഞ് സന്ന്യാസ ആശ്രമങ്ങളില്‍ ചേര്‍ന്നു. മൂന്നാം സഭയില്‍ ചേര്‍ന്ന് താപസജീവതം നയിച്ച കൊണ്‍റാഡിന്റെ പ്രശസ്തി എങ്ങും വ്യാപിച്ചു. തുടര്‍ന്ന് അദ്ദേഹം സിസിലിയിലേക്ക് പോയി അവിടെ 36 വര്‍ഷം ഏകാന്തതപസ്സ് ചെയ്തു. കുരിശുരൂപത്തിന് മുമ്പില്‍ മുട്ടില്‍ നിന്നുകൊണ്ടാണ് വി. കൊണ്‍റാഡ് മരിച്ചത്.
പിയെസാന്‍സയിലെ വി. കൊണ്‍റാഡ്, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.