ആത്മാവിന്റെ അമിതഭാരം

നിൻെറ ആത്മ രക്ഷയ്ക്ക് അപകടകരങ്ങളായ രണ്ടുകാര്യങ്ങൾ നീ കുറയ്ക്കേണ്ടതായുണ്ട്. അതിൽ ആദ്യത്തേത് ‘അഹംഭാര’മാണ് .
സ്വന്തം കഴിവുകളിൽ ഉള്ള അതിരുകടന്ന ആശ്രയത്വവും തലയ്ക്കുമീതെയുള്ള തമ്പുരാനെയും ,ചുറ്റുമുള്ള മറ്റുള്ളവരെയും മറന്നുകൊണ്ട് നിഗളിച്ചു ള്ള നടപ്പാണത്. അഹങ്കാരം കൂടുംതോറും നിൻെറ ‘അഹ൦ഭാര’വും കൂടും.
മറ്റൊന്ന് ‘അംഗ ഭാര’മാണ്. നിന്നിലെ പാപ പ്രേരണകളാകുന്ന അവയവങ്ങളുടെ കനമാണത് .അവ ഓരോന്നായി അറുത്തുമാറ്റാൻ ആണ് ക്രിസ്തു ആവശ്യപ്പെടുന്നത്. അംഗവൈകല്യമാണ് ആകെയുള്ള ആത്മനാശ ത്തേക്കാൾ അഭികാമ്യം എന്നാണ് അവ൯െറ തിരുവായ്മൊഴി.

കൊണ്ടുനടക്കാൻ കൊതിക്കുന്നതും മാറ്റിനിർത്താൻ മടിക്കുന്ന തുമായ പൈശാചിക പ്രലോഭനങ്ങളെ ദൂരെ അകറ്റാൻ നീ ധൈര്യപ്പെടുന്നു എങ്കിലേ വിശുദ്ധിയുടെ വഴിയിലൂടെ കാറ്റിനെപ്പോലെ കനമില്ലാതെ സഞ്ചരിക്കാൻ നിനക്ക് സാധിക്കൂ.

ശരീരത്തിലെ പൊണ്ണത്തടി കുറയ്ക്കാൻ കാട്ടുന്ന ശുഷ്കാന്തിയുടെ എത്രയോ മടങ്ങ് കൂടുതൽ നിൻെറ ‘അഹ൦ ഭാരം’ ഇല്ലാതാക്കാൻ നീ കാണിക്കേണ്ടതുണ്ട്? ആയുസ്സി൯െറ ഇന്നലെകളിൽ ആവശ്യത്തിലധികം ഭാര൦ നീ ആർജ്ജിച്ച് എടുത്തിട്ടുണ്ട് നിൻെറ ശരീരം എത്ര വളർന്നാലും ആത്മാവിൽ…. മരണ൦വരെ നീ ഒരു ശിശു ആകണം .
നിൻെറ കർത്താവിന് നിന്നെ ത൯െറ ഉള്ളംകൈയിൽ എടുക്കാൻ സാധിക്കണമെങ്കിൽ, നിൻെറ ആത്മാവി൯െറ അമിതഭാരം അതിന് ഒരു തടസ്സമാകരുത് .

കടപ്പാട്:Fr. തോമസ് പാട്ടത്തിൽ ചിറ
~Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles