സാത്താനില്‍ നിന്നുള്ള സംരക്ഷണത്തിനായി എന്നും ജപമാല ചൊല്ലുക: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍: കത്തോലിക്കാ സഭ ആത്മീയ പ്രതിസന്ധികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ പരിശുദ്ധ മാതാവിന്റെയും വി. മിഖായേല്‍ മാലാഖയുടെയും സംരക്ഷണം തേടാനും ഒക്ടോബര്‍ മാസത്തിലെ എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനും ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു.
സെപ്തംബര്‍ 29 ന് വത്തിക്കാനില്‍ നിന്നും പുറപ്പെടുവിച്ച പ്രസ്താവനയില്‍ ‘പ്രാര്‍ത്ഥന ലോകം മുഴുവന്‍ സഭയ്ക്കെതിരെ ദൂഷ്യം പരത്തുന്ന ദുഷ്ടശക്തികള്‍ക്കെതിരെ ഏറ്റവും നല്ല ആയുധമാണെന്ന്’ ഫ്രാന്‍സിസ് പാപ്പാ ഓര്‍മിപ്പിച്ചു.
ആത്മീയ പ്രതിസന്ധികളുടെ സമയത്ത് ഏറ്റവും നല്ല സംരക്ഷണ മാര്‍ഗം പരിശുദ്ധ അമ്മയുടെ മേലങ്കിക്കുള്ളിള് അഭയം തേടുകയാണെന്ന് റഷ്യയിലെ മിസ്റ്റിക്കുകളും വലിയ വിശുദ്ധരും പാരമ്പര്യങ്ങളും ഉദ്ബോദിപ്പിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. ജപമാല നമ്മെ അമ്മയുടെ മേലങ്കിയുടെ സംരക്ഷണത്തിനുള്ളില്‍ ചേര്‍ത്തുനിര്‍ത്തുന്നു, പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.