മടുക്കാതെ മുടങ്ങാതെ പ്രാര്‍ത്ഥിക്കാന്‍…. ആരെങ്കിലുമൊക്കെ വേണം ജീവിതത്തില്‍.

“കലപ്പയിൽ കൈവച്ചിട്ട് പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗ്ഗരാജ്യത്തിന്
യോഗ്യനല്ല.”
( ലൂക്ക 9:62 )

കടുകുമണിയെ വിശ്വാസത്തോടും…,
മാവിൽ സ്ത്രീ ചേർത്ത പുളിപ്പിനെ സ്വർഗരാജ്യത്തോടും…,
വിതക്കാരൻ്റെ കൈയ്യിൽ നിന്നും
ഉതിർന്നു വീഴുന്ന അരിമണികളെ
മനുഷ്യഹൃദയങ്ങളോടും ഉദാഹരിച്ചവൻ

വിളിക്കപ്പെട്ടവൻ്റെ വീഥികളെ നിജപ്പെടുത്താൻ എന്തു കൊണ്ട്
കലപ്പയെ ഉദാഹരിച്ചു….?

കാരണം ;കലപ്പ മനുഷ്യനിർമ്മിതമാണ്.
ഇന്നോളം ഒരു കലപ്പയും തനിയെ ഉഴുതുമറിച്ചിട്ടില്ല.
ഉഴവുകാരൻ നയിക്കുന്ന വഴിയെ നീങ്ങിയാൽ
ഉഴുതുമറിക്കുക കലപ്പയ്ക്ക് നിസ്സാരം.

സമർപ്പണ ജീവിതത്തിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്ന ഏതൊരാളും
ഉള്ളിൽ വിളിയുടെ കനലുകൾ തീർത്തവനു വേണ്ടി തീക്ഷണയോടെ ജ്വലിക്കണം.
അരക്ഷിതത്വത്തിൻ്റെ തീരത്താണങ്കിലും
വിളിച്ചവൻ്റെ വിളിയ്ക്കു യോഗ്യമായ ജീവിതം നയിക്കുക.
മരണഭീതിയുടെ തീരത്തിരുന്നു കൊണ്ട് ഏലിയായെപ്പോലെ
” സൈന്യങ്ങളുടെ ദൈവമായ കർത്താവിനെ പ്രതി ഞാൻ അതീവ തീക്ഷണതയാൽ ജ്വലിക്കുന്നു “എന്നു ഉള്ളിൽ തട്ടി പറയാനാകട്ടെ സമർപ്പിത ജീവിതങ്ങൾക്ക്.

” മോശയുടെ കൈകൾ കുഴഞ്ഞു
അപ്പോൾ അവർ ഒരു കല്ലു നീക്കിയിട്ടുകൊടുത്തു.
മോശ അതിന്മേൽ ഇരുന്നു.
അഹറോനും ഹൂറും അവൻ്റെ കൈകൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ഇരുവശങ്ങളിലും നിന്നു.
സൂര്യാസ്തമയം വരെ മോശയുടെ കൈകൾ ഉയർന്നു തന്നെ നിന്നു.”
( പുറപ്പാട് 17 : 12 )

എത്ര വലിയ വിശുദ്ധനും, അഭിഷിക്തനും, ആത്മീയ ജീവിതത്തിൽ വീഴ്ച്ചകളും പ്രലോഭനങ്ങളും ഉണ്ടാവാം.
ദൈവജനത്തിൻ്റെ സ്വർഗ്ഗീയ യാത്രയിൽ അമരത്തിരിക്കുന്ന ,
ജനത്തിനു വേണ്ടി ദൈവസന്നിധിയിൽ കൈകൾ ഉയർത്തണ്ട അഭിഷിക്തരും സമർപ്പിതരും
പ്രലോഭനങ്ങളിൽ തളരുമ്പോൾ…..

സമർപ്പണ വഴികളിൽ കാലിടറുമ്പോൾ അവർക്ക് താങ്ങായി തുണയായ്…
അഹറോനെയും ഹൂറിനെയും പോലെ
പ്രാർത്ഥനകളും പരിത്യാഗങ്ങളും
ചെയ്യാൻ, ഞാനും നീയും കടപ്പെട്ടിരിക്കുന്നു.

ആയതിനാൽ,
ജീവിതത്തിൽ നിത്യവും വീണു കിട്ടുന്ന
വിലയേറിയ നിമിഷങ്ങൾ പ്രാർത്ഥനകളായി
നീ സ്വർഗത്തിലേയ്ക്കുയർത്തുക.
പാഴായിപ്പോകേണ്ട സമയങ്ങൾ
ഫലദായകമാക്കാം.

നിനക്കും നിൻ്റെ ചുറ്റുമുള്ളവർക്കും വേണ്ടി
മോശയെപ്പോലെ കൈകളുയർത്തി
മദ്ധ്യസ്ഥം യാചിക്കുക.
അഹറോനെയും ഹൂറിനെയും പോലെ
സമർപ്പിത ജീവിതങ്ങൾക്ക്
പ്രാർത്ഥനയുടെ കൈതാങ്ങാവുക.

ഇനിമേൽ നഷ്ടപ്പെടാവുന്ന സമയങ്ങൾ
അനുഗ്രഹ നിമിഷങ്ങളാക്കാം.
തീക്ഷണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരാകാം.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles