ഗര്‍ഭഛിദ്രത്തിനുള്ള അവകാശം നീക്കം ചെയ്തത് ദൈവീക തീരുമാനം: ട്രംപ്.

വാഷിങ്ടന്‍ ഡിസി ~ അമേരിക്കന്‍ ജനതക്ക് അര നൂറ്റാണ്ടായി ലഭിച്ചിരുന്ന ഗര്‍ഭഛിദ്രത്തിനുള്ള ഭരണ ഘടനാവകാശം നീക്കം ചെയ്ത സുപ്രീം കോടതിയുടെ വിധി ദൈവീക ഇടപെടലിന്റെ ഫലമാണെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് സുപ്രീം കോടതിയിലെ ഒന്‍പതംഗ ജഡ്ജിമാരില്‍ ആറു പേര്‍ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ മൂന്നു പേരാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ആയിരങ്ങളുടെ പ്രാര്‍ഥനക്കുരത്തമാണ് ഈ വിധിയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ഫ്‌ലോറിഡാ ഗവര്‍ണര്‍ ഡിസാന്റിസ് പ്രതികരിച്ചു.

ജൂണ്‍ 24 വെള്ളിയാഴ്ച കോടതി വിധി പ്രഖ്യാപിച്ചതിനുശേഷം അമേരിക്കയിലെ ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് തന്റെ അഭിപ്രായം പരസ്യമാക്കിയത്. ഈ വിധിയോടെ സംസ്ഥാനങ്ങള്‍ക്കാണ് ഇനി ഗര്‍ഭഛിദ്രത്തെ സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നത്.

മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഗര്‍ഭഛിദ്ര നിരോധനം നടപ്പാക്കുന്നതിനുള്ള പ്രാധമിക ജോലികള്‍ ആരംഭിച്ചത് ട്രംപിന്റെ കാലത്താണ്. ട്രംപ് നിയമിച്ച മൂന്നു സുപ്രീം കോടതി ജഡ്ജിമാര്‍ അദ്ദേഹത്തിന്റെ നിലപാടുകളെ പൂര്‍ണ്ണമായും അനുകൂലിക്കുന്നവരായിരുന്നു.

‘ഈ വിധിയുടെ ക്രെഡിറ്റ് ഞാന്‍ എടുക്കുന്നില്ല, ഇതു ദൈവീക തീരുമാനമാണ്’- ട്രംപ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. സുപ്രീം കോടതി തീരുമാനം പാര്‍ട്ടിക്കു ഒരു പക്ഷേ ദോഷം ചെയ്യാമെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിനും സാധ്യതയുണ്ടാകുമെന്നും ട്രംപ് സൂചന നല്‍കി. നവംബറില്‍ നടക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ഇതിനോടു എങ്ങനെ പ്രതികരിക്കുമെന്നു പ്രവചിക്കാനാവില്ലെന്നും ഡോണള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles