ആത്മാവിനെ പ്രഹരിക്കുന്ന ലഹരി
വെളിച്ചത്തിന് നേർക്ക് ഇയ്യാംപാറ്റകൾ വന്നെത്തുന്നത് പോലെയാണ് ലഹരി കുരുക്കിലേക്ക് പറന്നെത്തുന്ന യൗവനങ്ങൾ .
പണത്തിനും ലഹരിക്കും വേണ്ടി അറിഞ്ഞുകൊണ്ട് സ്വയം നഷ്ടപ്പെടുത്തുന്നവ൪ ജീവിതം ഒരു ചോദ്യചിഹ്നമായി മാറാതിരിക്കാൻ ശ്രദ്ധിക്കട്ടെ .വലിച്ചു ചുരുക്കിയും കുടിച്ചു തീർത്തതും ഒക്കെ നിൻെറ നല്ല ‘നാളെ’കളും നിൻെറ പ്രിയപ്പെട്ടവരുടെ പ്രതീക്ഷയുമാണ് .
കാണാതെപോയ ആടിനെ കുറിച്ച് വേദഗ്രന്ഥം പറയുന്നത് യജമാനൻ അവനെ കണ്ടു കിട്ടുവോളം തേടിപ്പോയി എന്നാണ് .
കാണാതായ നാണയത്തോടുള്ള സമീപനത്തിലും മാറ്റമില്ല …
അൽപം കൂടി കരുതൽ കാണിച്ചു അവിടെ…
കണ്ടുകിട്ടുവോളം വിളക്കു കൊളുത്തി വീട് അടിച്ചുവാരി അന്വേഷിച്ചു.
എന്നാൽ ധൂർത്തനായ പുത്രൻ്റെ കാര്യത്തിൽ കണ്ടെത്തുവാനുള്ള യാതൊരു ശ്രമവും നടത്തുന്നില്ല.
പകരം അവനിലെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.
ഓർക്കുക…
നിന്നെക്കുറിച്ച് എനിക്കൊരു പദ്ധതിയുണ്ട് എന്ന് ദൈവം ഓർമ്മിപ്പിക്കുമ്പോഴും ….,
അത് നിൻ്റെ നന്മയ്ക്കുള്ളത് മാത്രമാണ്.
തിന്മ ഭവിക്കുന്നതൊക്കെ നിൻ്റെ സ്വാതന്ത്ര്യത്തിൻ്റെ ദുർവിനിയോഗമാണ്.
ജീവിതവഴിയിലെ സഹനങ്ങൾ….
അത് നാളെകളിലെ നിൻ്റെ സമൃദ്ധിയിലേയ്ക്ക് നിന്നെ ഒരുക്കുവാൻ ദൈവം അനുവദിക്കുന്നതാണ്.
സ്വാതന്ത്ര്യം ദുരുപയോഗിക്കാനുള്ളതല്ല;
അത് നിൻ്റെയും മറ്റുള്ളവരുടെയും നന്മക്ക് വേണ്ടിയുള്ളതാണ്.
തിരിച്ചറിയുക…..
നിൻ്റെ തിരഞ്ഞെടുപ്പുകളുടെ
സാധ്യതയെയും സ്വാതന്ത്ര്യത്തെയും
ദൈവം പോലും ബഹുമാനിക്കുന്നു.
മതിയാവാത്ത ഈ ലോകത്ത് …..,
മതിവരുവോളം ജീവിക്കാൻ…., മതിയാക്കണ൦ ഈ ലഹരി .
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.