സഭൈക്യചിന്തകളും പരിശുദ്ധാത്മാവും

ഐക്യംദൈവത്തിന്റെ ദാനം

പാപ്പായുടെ പ്രഭാഷണത്തിന്റെ ആദ്യ ചിന്ത പരിശുദ്ധാത്മാവ് നൽകുന്ന ഒരു ദാനമാണ് ഐക്യം എന്നതിനെക്കുറിച്ചായിരുന്നു. ഐക്യം ഉന്നതത്തിൽനിന്ന് വരുന്ന ഒരു അഗ്നിയാണ്. ദൈവം നൽകുന്ന ദാനമായ ഐക്യം സഭയിലും നമ്മിലും ലഭ്യമാകുന്നതിന് വേണ്ടി നാം കഠിനാധ്വാനം നടത്തേണ്ടതുണ്ട്. നമ്മുടെ പ്രാർത്ഥനയുംഅധ്വാനവുംപരസ്പരസംവാദങ്ങളും എല്ലാം ഐക്യം നേടാൻ ആവശ്യമാണ്. എന്നാൽ നാം മറന്നുപോകരുതാത്ത ഒരു കാര്യംഐക്യം എന്നത്നമ്മുടെ പ്രയത്നത്തിന്റെയോശ്രമങ്ങളുടെയോനാം നടത്തുന്ന ഉടമ്പടികളുടെയോ മാത്രം ഫലമല്ലമറിച്ച് ഐക്യം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ ഫലമാണ് എന്നതാണ്. ഈ ലോകത്തിന്റേ പ്രവർത്തനഫലമല്ലസ്വർഗ്ഗം നൽകുന്ന ഫലമാണ് ഐക്യം എന്നത് നാം മറക്കരുത്. ക്രൈസ്തവസഭകൾ തങ്ങളുടെ പൂർണ്ണമായ ഐക്യത്തിന്റെ വഴിയിലൂടെ നടക്കണമെങ്കിൽനാമെല്ലാവരും പരിശുദ്ധാത്മാവിനായി നമ്മുടെ ഹൃദയങ്ങളെ തുറക്കേണ്ടതുണ്ട്.

പാപ്പാ പങ്കുവയ്ക്കുന്ന ഈയൊരു ചിന്ത ഏറെ പ്രധാനപ്പെട്ടതാണ്. ക്രൈസ്തവസഭകൾ തമ്മിലുള്ള മെച്ചപ്പെട്ട ഐക്യത്തിന് മാനുഷികമായ ബുദ്ധിശക്തിയോഅധികാരമോകഴിവുകളോ ഒന്നും വേണ്ടെന്നല്ല പാപ്പാ ഉദ്ബോധിപ്പിക്കുന്നത്മറിച്ച് പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ് ഐക്യം എന്നത് നാം തിരിച്ചറിയണം എന്നതാണ്. ദൈവത്തിൽ അടിസ്ഥാനമിടാത്ത ഒരു ഐക്യം ദൈവത്തിന്റെ സഭയിൽ നിലനിൽക്കില്ല. മാനുഷികമായ കഴിവുകളോവ്യക്തിപ്രഭാവമോ ഒക്കെ മറ്റുള്ളവരെ ആകർഷിച്ചേക്കാംഎന്നാൽ ദൈവാരാജ്യത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന സഭ, ദൈവത്തിൽ അടിസ്ഥാനമിട്ട്ഒരുമയിലാണ് മുന്നേറേണ്ടത്. അങ്ങനെദൈവത്തിന് തന്നെത്തന്നെ സമർപ്പിക്കുന്ന സഭയിലാണ് ഐക്യമെന്ന ദൈവദാനം ലഭ്യമാകുക. മാനുഷികമായ കഴിവിലുംവ്യക്തികളിലും മാത്രം കേന്ദ്രീകൃതമാണ് ഐക്യമെങ്കിൽഅത് ദൈവഹിതത്തിന് യോജിച്ച രീതിയിലുള്ള ഐക്യം ആകണമെന്ന് നിർബന്ധമില്ലഅങ്ങനെയൊരു ഐക്യം ഏറെനാൾ നിലനിൽക്കാൻ സാധ്യതയില്ല.

ഐക്യം ഒത്തൊരുമയാണ്

പെന്തക്കോസ്താ അനുഭവത്തിന്റെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ ഐക്യം എന്നത് സ്വരച്ചേർച്ചയാണ് എന്നതാണ് നാം മനസ്സിലാക്കുന്ന രണ്ടാമതൊരു ചിന്ത. വിവിധ ക്രൈസ്തവസഭകളിൽ നിരവധിയായ പ്രത്യേകതകളുണ്ട്. വിശ്വാസം ജീവിക്കുന്ന രീതിയിലുംകൗദാശികജീവിതത്തിന്റെ പ്രത്യേകതകളിലും ഒക്കെ പല സഭകൾ തമ്മിൽ വ്യത്യാസങ്ങളുണ്ടാകാം. ഇങ്ങനെ പരിശുദ്ധാത്മാവ് ഉണർത്തുന്ന വിവിധങ്ങളായ സിദ്ധികളുടെ ഒത്തൊരുമയും സ്വരച്ചേർച്ചയുമാണ് ഐക്യം എന്നത്. അവിടെ എല്ലാവരും ഒരുപോലെ ആയിത്തീരുക എന്നോതങ്ങളുടേതായ പ്രത്യേകതകളെ പൂർണ്ണമായും ഇല്ലാതാക്കുക എന്നോ അർത്ഥമില്ല. പരസ്പരമുള്ള വെറും വിട്ടുവീഴ്ചകളോനയതന്ത്രപരമായ ചർച്ചകളിലൂടെ നേടാവുന്ന ദുർബലമായ സന്തുലിതാവസ്ഥകളോ മൂലമല്ല ഐക്യം ഉണ്ടാകുന്നത്. പരിശുദ്ധാത്മാവ് സഭയിൽ ബഹുസ്വരതയും ഐക്യവും ഉണർത്തുന്നുണ്ട്. വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യുകയല്ലവിലമതിക്കുകയാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത് എന്നതിന് പെന്തക്കോസ്താ അനുഭവം സാക്ഷിയാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നുണ്ട്. അപ്പസ്തോലന്മാരുടെ പ്രഭാഷണങ്ങൾ ശ്രവിക്കുന്ന ആളുകളുടെ ഭാഷകളെ ഇല്ലാതാക്കുകയുംഒരു പൊതുവായ ഭാഷ ഉണ്ടാക്കുകയുമല്ല ആത്മാവ് ചെയ്യുന്നത്മറിച്ച് അവയെ വിലമതിക്കുകയാണ്. ഓരോ ആളുകൾക്കും അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ യേശുവെന്ന സുവിശേഷത്തെ മനസ്സിലാക്കാൻ സഹായിക്കുകയാണ് പരിശുദ്ധാത്മാവ്.

സഭകൾ തമ്മിലുള്ള ഐക്യത്തിന് ചിലപ്പോഴെങ്കിലും തടസ്സമായി നിൽക്കുന്നത്തങ്ങളുടെ സഭയുടെ പാരമ്പര്യവും ആരാധനാക്രമവുമൊക്കെ ഇല്ലാതാകുമോതങ്ങളുടെ സഭകൾ തന്നെ ഇല്ലാതായേക്കുമോ തുടങ്ങിയ ചിന്തകളാണ്. ദൈവവിശ്വാസത്തിൽ അടിസ്ഥാനമിട്ട്പരസ്പരം തങ്ങളുടെ വ്യത്യസ്തതകളെ തിരിച്ചറിയുകയുംഅവയെ പരസ്പരബഹുമാനത്തോടെ കാണാൻ തുടങ്ങുകയും ചെയ്യുന്നിടത്താണ് യഥാർത്ഥ ഐക്യം ഉണ്ടാകുന്നത്. ക്രൈസ്തവസഭകൾക്ക് ഐക്യത്തിന്റെയും ഒരുമയുടെയും പരസ്പരബഹുമാനത്തിന്റെയും സ്വരമുണ്ടാകുമ്പോഴേദൈവത്തോട് ചേർന്നുനിൽക്കുന്ന യഥാർത്ഥ ഐക്യം ലോകത്തിന് മുന്നിൽ വെളിവാകൂ. വിവിധ സംഗീതോപകരണങ്ങളും സ്വരങ്ങളുംതങ്ങളുടേതായ പ്രത്യേകതകൾ നിലനിർത്തിക്കൊണ്ടുതന്നെഎന്നാൽ അതെ സമയം സംഗീതത്തിന്റെ നിയമചട്ടങ്ങളാൽ നയിക്കപ്പെട്ട്ഒന്നുചേർന്ന് ഉയരുമ്പോഴാണല്ലോ സ്വരമധുരമായ സംഗീതമുണ്ടാകുന്നത്.

ഐക്യം പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന യാത്ര

പെന്തക്കോസ്താദിനത്തിന്റെ മറ്റൊരു പ്രത്യേകത സഭയിൽ ഐക്യം എന്നത്ഒരുമിച്ചുള്ള ഒരു യാത്രയെക്കൂടി വിവക്ഷിക്കുന്നുണ്ട് എന്നതാണ്. വിശുദ്ധ പൗലോശ്ലീഹാ ഗലാത്തിയാക്കാരെ ഓർമ്മിപ്പിക്കുന്നതുപോലെ, ആത്മാവിൽ ജീവിച്ച്ആത്മാവിനാൽ നയിക്കപ്പെടുകയാണ് ഓരോ ക്രൈസ്തവനും (ഗലാ. 5, 16-25). നിരന്തരം സഞ്ചരിക്കുകയാണ് തീർത്ഥാടകയായ സഭ. യാത്ര നൽകുന്ന സന്തോഷങ്ങളും ബുദ്ധിമുട്ടുകളും സ്വീകരിക്കുവാൻ തയ്യാറായിഅവ പരസ്പരം പങ്കിട്ട് നീങ്ങുന്നതിലൂടെയാണ് സഭ വളരുന്നത്. ഫ്രാൻസിസ് പാപ്പാ തന്നെ അടുത്തയിടെ സഭാപണ്ഡിതനായി പ്രഖ്യാപിച്ച വിശുദ്ധ ഇറേനിയൂസിന്റെ വാക്കുകൾ കടമെടുത്ത്സഭ “സഹോദരങ്ങളുടെ ഒരു യാത്രാസംഘമാണെന്ന്” പാപ്പാ പറയുന്നുണ്ട്. അങ്ങനെ ഒരുമിച്ച് യാത്രചെയ്യുകയും ക്ഷമാപൂർവ്വം അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടാണ് സഭ വളരുന്നതും, വളരേണ്ടതും.

ഒരുമിച്ചുള്ള ഈ യാത്രയുടെ കാരണം നമ്മുടെ ലക്ഷ്യം ഒന്നുതന്നെയാണ് എന്നതാണ്. ക്രിസ്തുവിനാൽ വിളിക്കപ്പെട്ട്പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട്സ്വർഗ്ഗം ലക്ഷ്യമാക്കി തീർത്ഥാടനം നടത്തുന്ന ആളുകളുടെ ഒരു കൂട്ടായ്മയാണ് സഭ. അതുകൊണ്ടുതന്നെ സഭയ്ക്ക് നിശ്ചലമായിരിക്കാനോമറ്റു ക്രിസ്തുശിഷ്യന്മാരെ അവഗണിച്ച് ഒറ്റയ്ക്ക് സഞ്ചരിക്കാനോ സാധിക്കില്ല. വളർച്ചയാണ്സ്വർഗ്ഗമാണ് സഭ ലക്ഷ്യമാക്കുന്നതെങ്കിൽപങ്കുവയ്ക്കലുംഒരുമിച്ചുള്ള യാത്രയുംപരസ്പരസഹകരണവും അത്യന്താപേക്ഷിതമാണ്. പരിശുദ്ധാത്മാവ് ഉള്ളിലുള്ള ഒരു വ്യക്തിക്കോസഭയ്‌ക്കോ നിഷ്ക്രിയത്വത്തോടെയിരിക്കാനാകില്ല. ആത്മാവ് നമ്മെ സഹോദരങ്ങൾക്കൊപ്പം ദൈവോന്മുഖരാക്കി നടത്തും.

മിഷനറി ദൗത്യത്തിന് അവശ്യഘടകമായ ഐക്യം

ക്രിസ്തുവിനെ ലോകമെങ്ങും അറിയിക്കുക എന്ന മിഷനറി ദൗത്യം ഏറ്റെടുക്കുന്ന സഭയ്ക്ക് ഐക്യം ഏറെ പ്രധാനപ്പെട്ടതാണ്. പിതാവായ ദൈവവും താനും ഒന്നായിരിക്കുന്നതുപോലെയുള്ള ഒരു ഐക്യം തന്റെ ശിഷ്യന്മാർ തമ്മിലും ഉണ്ടാകണമെന്നത് ക്രിസ്തുവിന്റെ തന്നെ ആഗ്രഹവും പ്രാർത്ഥനയുമാണ്വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽശിഷ്യന്മാർക്കായുള്ള യേശുവിന്റെ പ്രാർത്ഥനയിൽ നാം ഇത് വ്യക്തമായി കാണുന്നുണ്ട് (യോഹ. 17, 21). പെന്തക്കോസ്താ ദിനത്തിൽ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന സഭ, ശിഷ്യന്മാരിലൂടെ സുവിശേഷമായ ക്രിസ്തുവിനെ ലോകമെങ്ങും അറിയിക്കുക എന്ന ദൗത്യം ഏറ്റെടുക്കുന്നുണ്ട്. ഈയൊരു സാക്ഷ്യത്തിനായി ലോകം ഇനിയും കാത്തിരിക്കുന്നുണ്ടെന്ന് പാപ്പാ തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്. സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയുംസമാധാനത്തിന്റെയും സുവിശേഷത്തിന് നാം സാക്ഷ്യം നൽകേണ്ടത് വിശ്വാസത്തിൽ ഒരുമിച്ച് ജീവിച്ചു കാണിച്ചുകൊണ്ടായിരിക്കണം. പരസ്പരം കലഹിച്ചുംമറ്റുള്ളവരിൽനിന്ന് അകന്നും നിന്നുകൊണ്ട് വിശ്വസനീയമായ രീതിയിൽ സ്നേഹത്തിന്റെ സുവിശേഷം മറ്റുള്ളവരിലേക്ക് ഫലപ്രദമായി എത്തിക്കാൻ സാധ്യമല്ല. ഈയൊരർത്ഥത്തിൽനമ്മുടെ ക്രൈസ്തവവിശ്വാസത്തിന്റെ അളവുകോലായി നമ്മുടെ ഐക്യം മാറുന്നുണ്ടെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. ആഴമേറിയ വിശ്വാസമുള്ളക്രിസ്തുവിനോടുള്ള സ്നേഹത്തിൽനിന്നുയരുന്ന ഐക്യത്തിൽ ജീവിക്കുന്നഒരുമിച്ച് വളരുവാനും വളർത്തുവാനും സാധിക്കുന്ന ക്രൈസ്തവർക്കാണ് ഇന്ന്. വിശ്വസനീയമായ രീതിയിൽ ക്രിസ്തുസാക്ഷ്യം നല്കാനാകുക. ഈയൊരു സാക്ഷ്യം നൽകുന്നതിന് പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം നമ്മിൽ ഉണ്ടാകണംഅവനാകുന്നു അഗ്നി നമ്മിൽ ജ്വലിക്കണം. അവൻ നമ്മുടെ ഇന്നലകളെയുംഇന്നിനെയും നാളെകളെയും അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യും.

ഐക്യത്തിനായി പ്രവർത്തിക്കുകപ്രാർത്ഥിക്കുക

പരിശുദ്ധാത്മാവ് നൽകുന്ന ഐക്യം ക്രൈസ്തവസഭയിൽ എന്ന ആശയം രണ്ടു കാര്യങ്ങൾക്കായാണ് നമ്മെ ക്ഷണിക്കുന്നത്. ഒന്നാമതായി ഐക്യത്തെക്കുറിച്ചുള്ള ചിന്തകൾനമ്മുടെ സുരക്ഷിതകോണുകളിൽനിന്ന് ഇറങ്ങിഒരുമയ്ക്കായി പ്രവർത്തിക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്. ഐക്യം ദൈവത്തിന്റെ ദാനമാണെങ്കിലുംമനുഷ്യരുടെ സഹകരണം ദൈവം ആവശ്യപ്പെടുന്നുണ്ട്. ഐക്യത്തിനായി ആഗ്രഹിക്കുകയുംഅതിനായി ഒരുമയോടെ പ്രവൃത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുകയാണ് യഥാർത്ഥ ക്രൈസ്തവ ഐക്യം വളർന്നുവരുന്നതിനായി ആദ്യം ചെയ്യേണ്ടത്. അവിടെ അപരനെ ഇല്ലായ്മ ചെയ്യാനോഅവന്റെ പ്രത്യേകതകളെ ഇല്ലാതാക്കുവാനോ അല്ല ശ്രമിക്കുകമറിച്ച് പരസ്പരം വിലമതിക്കാനുംഅപരന്റെ മൂല്യങ്ങളെയും പ്രത്യേകതകളെയും  തിരിച്ചറിയാനുംഅവയിലെ നന്മകളെ പരിപോഷിപ്പിക്കാനും, അതുവഴി യഥാർത്ഥ സാഹോദര്യസഹകരണ മനോഭാവങ്ങളോടെ ഒരുമിച്ച് വിശ്വാസതീർത്ഥാടനം നടത്തുവാനും നാം തയ്യാറാകണം.

ലോകത്തിന് മുന്നിൽ സ്വീകാര്യമായ സാക്ഷ്യം നൽകുന്നതിന്ഒരുമിച്ചുള്ള യാത്രയുംപരസ്പരമുള്ള അംഗീകാരവും ആദരവും ഏറെ പ്രധാനപ്പെട്ടതാണെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു. വ്യത്യസ്തതകളെ വിലമതിക്കാനറിയാത്തവർതങ്ങൾ ആയിരിക്കുന്നയിടത്ത് തുടരാൻ മാത്രമായിരിക്കും പരിശ്രമിക്കുക. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരെങ്കിൽദൈവത്തിലേക്കും സഹോദരങ്ങളിലേക്കും വളരാതിരിക്കാനാകില്ല. വിശ്വാസത്തിന്റെ യാത്ര ഒരുമയോടെ തുടരാതിരിക്കാനാകില്ല.

ഐക്യവുമായി ബന്ധപ്പെട്ട് പരിശുദ്ധാത്മാവ് സഭയിൽ നൽകുന്ന പ്രധാനപ്പെട്ട രണ്ടാമതൊരു ചിന്തദൈവത്തിന്റെ പ്രവൃത്തികളുടെ അമൂല്യതയും പ്രാധാന്യവുമാണ്. ആത്മാവാണ് ഐക്യം നൽകുന്നത്. മാനുഷികം മാത്രമായ പ്രവർത്തനങ്ങൾക്ക് ലോകത്തിന്റെ നിയമങ്ങൾക്കും നീതിക്കും അനുസരിച്ച ഒരു ചിന്തയിലേക്കും ജീവിതത്തിലേക്കുമേ നമ്മെ നയിക്കാനാകൂ. എന്നാൽഐക്യവുംവിശ്വാസവും ജീവിതവും എല്ലാം ദൈവദാനങ്ങളാണെന്ന തിരിച്ചറിവിൽ വളരുമ്പോഴാണ് ഐക്യം നൽകുന്ന പരിശുദ്ധാത്മാവിന്റെ പ്രാധാന്യമറിഞ്ഞ്അവനാൽ നയിക്കപ്പെട്ട്ഒരുമയിലും വിശ്വാസത്തിലും സഹോദരങ്ങളെന്ന നിലയിൽ വളരാനും ലോകത്തിന് മുന്നിൽ വിശ്വസനീയമായ ജീവിതസാക്ഷ്യമേകാനും സാധിക്കുക.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles