സമാനതകളില്ലാതെ നിന്റെ സമയവും എനിക്കുവേണ്ടി…

ഒരു സ്ത്രീയെ
കല്ലെറിഞ്ഞു കൊല്ലാൻ
ഉയർന്ന കരങ്ങളിലെ കല്ലുകൾ താഴെ വീണ് ,
അവസാനത്തെ ആളും പിരിയുന്നത് വരെ….
അവന് തിടുക്കമൊന്നുമില്ലായിരുന്നു.

ജനക്കൂട്ടം തീർത്ത വലയത്തിനകത്ത്
അവൾക്ക് സംരക്ഷണമായി അവൻ നിന്നു.
കാവലാളായി …..

അവസാനത്തെ ആളും പോകുന്നതുവരെ….

അപരനു വേണ്ടി സമയം ചിലവഴിക്കുന്നത്
അവന് സംരക്ഷണമൊരുക്കൽ കൂടിയാണ്
നാം ചെയ്യുന്നത് എന്ന് തിരിച്ചറിയുന്നുണ്ടോ….?

നിശ്ചലമായ ക്ലോക്കുപോലും
ദിവസത്തിൽ രണ്ടു പ്രാവശ്യം സമയം കാണിക്കാൻ നിയോഗിക്കപ്പെടുന്നെങ്കിൽ…
തിരിച്ചറിയണം……
എനിക്ക് മാത്രം ചെയ്തു തീർക്കാൻ കഴിയുന്ന ചില ഉത്തരവാദിത്വങ്ങൾ
ദൈവം എന്നെ ഭരമേല്പിച്ചിട്ടുണ്ടന്ന്.

പുലരും മുതൽ രാവേറുവോളം
ഓടിതളർന്നിട്ടും….
നേടിയതൊന്നും നേട്ടമല്ലന്നു
നീ തിരിച്ചറിയുമ്പോഴും…..
അപരനു മുന്നിൽ ,അവനെ കേൾക്കാൻ,
അവനെ അറിയാൻ…..
നീ സമയം ചിലവഴിച്ചിട്ടുണ്ടെങ്കിൽ…..
വിലപ്പെട്ട തിരുമണിക്കൂറുകൾ നിനക്കും
സ്വന്തമാക്കാം.

എല്ലാവർക്കും കൂട്ടിരിക്കാൻ
ക്രിസ്തുവിന് സമയമുണ്ടായിരുന്നു.
എന്നിട്ടും അവൻ്റെ പേരിൽ ശുശ്രൂഷിക്കാൻ ഇറങ്ങിത്തിരിച്ച എനിക്കെന്തേ
ഇത്ര തിടുക്കം…….?

ഒരോർമ്മപ്പെടുത്തൽ കൂടിയുണ്ട്.
ഉത്ഥാനത്തിൻ്റെ മഹത്വത്തിനു ശേഷവും
ദൈവം മനുഷ്യന് പ്രാതലൊരുക്കി
കടലോരത്ത് കാത്തിരിന്നിരുന്നു.

ക്രിസ്തുവിനെ അനുകരിക്കാൻ ഇനിയും
നാം എത്ര ദൂരം സഞ്ചരിക്കണം …..?

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles