അതിക്രമങ്ങള്‍ക്ക് മാപ്പും പാപങ്ങള്‍ക്ക് മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍

ആത്മാവിൻ്റെ നഗ്നതയാണ് കുമ്പസാരം.

ഒരാൾ തന്നെത്തന്നെ അലങ്കരിച്ചു വച്ചിരിക്കുന്ന ബാഹ്യമായ എല്ലാ
ആഡംബരങ്ങളിൽ നിന്നും മോചിതനാകുന്ന പ്രക്രിയയാണത്.

ഇടർച്ചകളും പതർച്ചകളും നിറഞ്ഞ ജീവിതത്തിൻ്റെ നാല്ക്കവലകളിൽ …..
ഒരുവൻ നടന്നു വന്ന യാത്രകളുടെ ഭാരം
ഇറക്കി വച്ച് ആശ്വാസം കണ്ടെത്തുന്ന അത്താണിയും.

കരുണയുടെ കൂദാശയായ കുമ്പസാരം
പാപം മോചിക്കുക മാത്രമല്ല ,
അത് നിന്നിലെ ആന്തരിക മുറിവുകൾ
ഉണക്കാൻ കഴിവുള്ള ഔഷധം കൂടിയാണ്.

കുമ്പസാരക്കൂട് ആരെയും ലജ്ജിപ്പിക്കില്ല,
നാണിപ്പിക്കില്ല ….,
കാരണം അത് ആത്മാവിൻ്റെ നഗ്നത
പരസ്യമായി വെളിവാക്കുകയല്ല ,
മറച്ചു പിടിക്കുകയാണ് ചെയ്യുന്നത്.
കുമ്പസാരത്തിൽ വിധിയുമില്ല ,വിസ്താരവുമില്ല. വിശദീകരണവും ചോദിക്കില്ല .
വിടുതലിൻ്റെ ഭവനമാണത്.

കുമ്പസാരം സ്നേഹത്തിൻ്റെയും കരുതലിൻ്റെയും അങ്കി കൊണ്ട് നിൻ്റെ വീഴ്ചകളെ മറച്ചു പിടിക്കും.
അടിമത്തമല്ല … ,സ്വാതന്ത്ര്യമാണത് നല്കുന്നത്.

എല്ലാ കാലത്തെയും മാനവ ഹൃദയങ്ങൾക്കുള്ള തണ്ണീർപ്പന്തലുകളാകുന്നു
ഓരോ കുമ്പസാര കൂടും.

കടന്നു വരുമ്പോൾ ഹൃദയ ഭാരവും….,
ഇറങ്ങി പോകുമ്പോൾ ഹൃദയ ലഘൂകരണവും സംഭവിക്കുന്ന
ലോകത്തിലെ അപൂർവ്വമായ ഒരിടമാണത്.

“എൻ്റെ പാപം അവിടുത്തോട് ഞാൻ ഏറ്റു പറഞ്ഞു ;എൻ്റെ അകൃത്യം ഞാൻ മറച്ചു വച്ചില്ല.”
(സങ്കീ:32:5)

കടപ്പാട്: ഫാ.റോയ് പാലാട്ടി

✍🏻Jincy Santhosh

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles