നമ്മുടെ വൈദികര്‍ക്ക് നമുക്ക് താങ്ങും തണലുമാകാം
നമ്മുടെ ഇടവകയില്‍ എത്രയോ അച്ചന്മാര് ദേവാലയത്തില്‍ വന്നു സേവനം ചെയ്തു പോയി ഇവരെ പിന്നെ നമ്മള് ഓര്‍ക്കാറുണ്ടോ? എവിടെയാണന്ന് അന്വേഷിക്കാറുണ്ടോ? അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടോ?
വൈദികരെ കുറ്റം പറയാന്‍ അനേകര്‍ക്ക് ആയിരം നാവാണ്,?
എന്നാല്‍ വൈദികര്‍ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളുടെ കുടുംബത്തില്‍ നിങ്ങളുടെ തലമുറയില്‍
ചെയ്യുന്ന കൂദാശപരമായ നന്മകള് നിങ്ങള്‍ക്ക് അറിയാമോ,?
സ്നാന തൊട്ടിയില്‍ വിശുദ്ധ കുരിശിന്റെ അടയാളം ആദ്യമായി നിങ്ങളുടെ നെറ്റിയില്‍ വരച്ച വൈദികന്, ?
നിങ്ങളുടെ ആദ്യ കുമ്പസാരം മുതല്‍ ഇന്നേവരെ ക്ഷമയോടെ നിങ്ങളെ കേട്ട് പാപമോചനത്തിന്റെ ഉറപ്പ് തന്ന വൈദികന്
ആദ്യമായി നിങ്ങളുടെ നാവില്‍ വിശുദ്ധ കുര്‍ബാന നല്കിയ വൈദികന്,?
തൈലം പൂശി സ്ഥൈര്യലേപനപ്പെടുത്തിയ വൈദികന്,?
നിങ്ങള്‍ക്ക് ചേര്‍ന്ന തുണയെ നിങ്ങളോട് ചേര്‍ക്കാന്‍ വിവാഹമെന്ന കൂദാശയെ ആശിര്‍വദിച്ച വൈദികന്,?
ദൈവം നിങ്ങള്‍ക്കു ദാനമായി തന്ന മക്കളെ തിരുസ്സഭയോടു ചേര്‍ത്ത വൈദികന്,?
ഇതും കുടുതലും നന്മകള് ചെയ്ത ആ മുന്‍വൈദികന്‍ ഇന്ന് എവിടെയാണന്ന് നിങ്ങള്‍ക്ക് അറിയാമോ,?
എന്നെങ്കിലും നിങ്ങള്‍ ആ വൈദികനെ ഓര്‍ത്തു പ്രാര്‍ത്ഥിച്ചിട്ടുണ്ടോ,?
ആ വൈദികനെ കുറിച്ചു നിങ്ങള്‍ക്ക് എന്ത് അറിയാം,?
അല്ത്താരയില് നില്ക്കുന്ന വൈദികനെയെ നിങ്ങള്‍ക്ക് അറിയു,
നിങ്ങളും ഞാനും വാല്യപ്രായത്തില്‍ മാതാപിതാക്കളുടെ കൂടെ ജിവിച്ചപ്പോള്‍ നമ്മുടെ ബാല്യവും കൗമാരവും കളിച്ചും ചിരിച്ചും നമ്മള് നടന്നപ്പോള്‍, മുകളില്‍ പറഞ്ഞ ആ, വൈദികന് തന്റെ ബാല്യവും,കൗമാരവും,യൗവ്വനവും, വാര്‍ധക്യവും എനിക്കും നിങ്ങള്‍ക്കും വേണ്ടി കര്‍ത്താവിന്റെ അല്ത്താരയില് ബലിയായി നല്കി ജീവിച്ചു.
ഒരു കാലത്ത് രൂപതയില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍, അനേകം സ്ഥാപനങ്ങളും ദൈവാലയങ്ങളും പടത്തുയര്‍ത്തിയവര്‍, ജീവതം മുഴുവന്‍ സഭയ്ക്കുവേണ്ടി ഹോമിച്ചവര്‍… എന്നാല്‍, ഇന്ന് ശരീരവും മനസ്സും ദുര്‍ബലമായവര്‍, കാഴ്ച ശക്തി കുറഞ്ഞവര്‍,് കേള്‍വിശക്തി കുറഞ്ഞവര്‍, നടക്കാന്‍ പോലും ബലമില്ലാതായിത്തീര്ന്നവര്, അവര്‍ പ്രീസ്റ്റ് ഹോമിന്റെ നിശബ്ദതയില്‍ പ്രാര്‍ത്ഥനയില്‍ ദൈവത്തോട് ഐക്യപ്പെട്ടു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.
ദൈവകൃപയാല്‍ പ്രായം ചെന്നവരും രോഗികളുമായ വൈദികര്‍ക്ക് താമസിക്കാന്‍ എല്ലാ രൂപതകളിലും വൈദിക മന്ദിരങ്ങളുണ്ട്. ഇവിടെയൊക്കെ സാമാന്യം ഭേദപ്പെട്ട ജീവിതസൗകര്യങ്ങളും അതത് രൂപതകള്‍ ഒരുക്കിയിട്ടുണ്ട്.
നല്ല ഭക്ഷണം, ചികിത്സ ഇവയ്ക്കൊന്നിനും യാതൊരു കുറവുമില്ല. എങ്കിലും വലിയൊരു കുറവ് ഇവിടെയെല്ലാം നിറഞ്ഞുനില്ക്കുന്നു.
ഇപ്പോഴുള്ള വികാരിയച്ചന്മാരെത്തന്നെ ആദരിക്കാനും സ്നേഹിക്കാനും കഴിയാത്തവര്‍ എങ്ങനെ റിട്ടയര്‍ ചെയ്ത വികാരിയച്ചന്മാരെ അന്വേഷിച്ചുപോകും?
ഇതാണ് നമ്മുടെ പ്രശ്നം. പക്ഷേ ഇത് വലിയൊരു പ്രശ്നം തന്നെയാണ്. ജീവിതം മുഴുവന്‍ നമ്മുടെ ഇടവകകള്‍ക്കും രൂപതയ്ക്കുംവേണ്ടി കഷ്ടപ്പെട്ട വൈദികരെ വാര്‍ദ്ധക്യത്തില്‍ വിസ്മരിക്കുന്നത് അവരോടും ദൈവത്തോടുമുള്ള നന്ദികേടാണ്. അത് നമുക്ക് കിട്ടേണ്ട പല അനുഗ്രഹങ്ങളും തടയപ്പെടുന്നതിനും കാരണമായിത്തീര്‍ന്നേക്കാം.
ഇടവകകളുടെയും കുടുംബങ്ങളുടെയും വിശേഷാഘോഷങ്ങളില്‍ പ്രീസ്റ്റ് ഹോമില്‍ താമസിക്കുന്ന പഴയ വികാരിമാരെ സന്ദര്‍ശിച്ച് അവരുടെ അനുഗ്രഹങ്ങള്‍ തേടുന്നത് എത്ര അഭികാമ്യമായ കാര്യമാണ്.
ദൈവരാജ്യത്തിന്റെ ശുശ്രൂഷയില്‍ ആര്‍ക്കും റിട്ടയര്‍മെന്റും പെന്‍ഷനും ഇല്ല എന്നതും ഓരോരുത്തരും തിരിച്ചറിയണം. വാര്‍ദ്ധക്യവും രോഗാവസ്ഥയും ഒരിക്കലും ശാപമോ കഷ്ടതയോ അല്ല. മറിച്ച് അത് ദൈവാനുഗ്രഹത്തിന്റെ കാലമാണ്,
പരിശുദ്ധ ദൈവമാതാവേ, അങ്ങേ പ്രത്യേക മാദ്ധ്യസ്ഥ ശക്തിയാല്‍ ഞങ്ങളുടെ പ്രിയ വൈദികരുടെ മേല്‍ കരുണയായിരിക്കണമെ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.