ഹൃദയ വയലില്‍ പുണ്യങ്ങളുടെ കൃഷിയിറക്കുക
ജീവിതയാത്രയിൽ അനുദിനം എണ്ണമറ്റ പാപങ്ങളും പ്രലോഭനങ്ങളും ശത്രു വിൻ്റെ തന്ത്രങ്ങളുമായി നിരന്തരം പോരാടുന്നവരാണ് ആത്മീയതയിൽ വളരാനാഗ്രഹിക്കുന്ന ഓരോ വിശ്വാസിയും.
അദ്ധ്യാത്മികവും ഭൗതികവുമായ തിന്മകളെയെല്ലാം നശിപ്പിച്ച ശേഷം സ്വസ്ഥമായി വിശുദ്ധിയിൽ ജീവിക്കണം എന്നാണ് ഓരോ ആത്മീയൻ്റെയും ആഗ്രഹം.
എന്നാൽ, നമ്മിൽ നന്മകൾ വളരാത്തതിനാലാണ് …, ഹൃദയ വയലിൽ പുണ്യങ്ങളുടെ കൃഷിയിറക്കാത്തതിനാലാണ്, പാപ ശീലങ്ങളും പ്രലോഭനങ്ങളും നമ്മെ കീഴടക്കാൻ ശ്രമിക്കുന്നത്.
വിളകൾക്കിടയിൽ കളയെന്ന പോലെ …
നന്മകൾ വ്യാപിക്കുന്നതിനാനുപാതികമായി തിന്മകളെ ദൈവം നമ്മിൽ നിന്ന് പുറം തള്ളിക്കൊണ്ടിരിക്കും.
നന്മകളും പുണ്യങ്ങളും വർധിച്ചു പെരുകുന്നിടത്ത് അവയുടെ ശത്രുക്കൾക്ക് പിടിച്ചു നിൽക്കാനാവില്ല.
“നീ വർധിച്ചു നാടു കൈവശപ്പെടുത്തുന്നതനുസരിച്ച് ,
അവരെ നിൻ്റെ മുമ്പിൽ നിന്ന് ഞാൻ പുറന്തള്ളിക്കൊണ്ടിരിക്കും.”
( പുറപ്പാട് 23 : 30 )
ഹൃദയ വയലുകളിൽ പുണ്യങ്ങളുടെ കൃഷിയിറക്കുക.
മെല്ലെ മെല്ലെ പുണ്യങ്ങൾ നമ്മുടെ സ്വഭാവമാകും.
മാറ്റാനാവാത്ത സ്ഥിരതയുള്ള ശീലമാകും.
‘പുണ്യ പൂർണത പ്രാപിക്കുക’ എന്നാൽ
ഈശോയുടെ സ്വഭാവം സ്വന്തമാക്കുക എന്നാണ് വിശുദ്ധാത്മാക്കൾ പഠിപ്പിക്കുന്നത്.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.