വിസ്മയത്തോടെ വേറിട്ട ജീവിതങ്ങളെ നോക്കി പഠിക്കാം
ദാഹിച്ചു തളർന്ന ഇസ്രായേൽജനം മരുഭൂമിയിൽ കണ്ടെത്തിയ വെള്ളം കുടിയ്ക്കാനാകാത്ത വിധം കയ്പുള്ളതായിരുന്നു.
അതേ ജലം തന്നെ ദൈവം മധുര പാനീയമാക്കി.
മുന്നിലുള്ള ചെങ്കൽ ,തങ്ങൾക്ക് രക്ഷപെടാനുള്ള എല്ലാ പ്രതീക്ഷകളും തകർക്കുന്ന അഗ്നിപരീക്ഷണമായിരുന്നു ഇസ്രായേൽ ജനത്തിന്.
എന്നാൽ ദൈവസാന്നിധ്യത്തിൽ അതേ കടൽത്തന്നെ അവർക്ക് രക്ഷാമാർഗവും അവരുടെ ശത്രുക്കൾക്ക് നാശകാരണവും ആയിത്തീർന്നു.
കൊടുങ്കാറ്റു നിറഞ്ഞ ഇടങ്ങളിലും ദൈവം കടന്നു വരുമ്പോൾ ശുഭപ്രതീക്ഷയുടെ മുനമ്പുകൾ തെളിയും.
കണ്ണുനീരു നിറഞ്ഞ ഇടങ്ങളിലും ദൈവസാന്നിധ്യമിറങ്ങി വന്നാൽ സന്തോഷത്തിൻ്റെ അരുവികൾ ഒഴുകും.
സാഹചര്യങ്ങൾക്ക് വ്യതിയാനമില്ലാതെയും, പ്രതിബന്ധങ്ങൾ മാറാതെയുമിരിക്കുമ്പോൾ ,
ദൈവസാന്നിധ്യം നമ്മോടൊപ്പമുണ്ടെങ്കിൽ ക്രൈസ്തവ വിശ്വാസിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.
ഒഴുക്കിനെതിരെ നീന്തുന്ന പരൽ മീനുകളാകേണ്ടവനാണ് വിശ്വാസ ജീവിതത്തിൽ ഓരോ ക്രൈസ്തവനും.
വേറിട്ടവരാകുക എന്നതാണ് സമൂഹജീവിതത്തിൽ ഒരു ക്രൈസ്തവൻ്റെ വിളി .
ചിന്തയിലും മനോഭാവത്തിലും വാക്കിലും പ്രവൃത്തിയിലും ദൈവത്തോട് ചേർന്ന്, വ്യത്യസ്തത പുലർത്തുക.
ലോകത്തിൻ്റെ ഒഴുക്കിൽ
എല്ലാവരും അശുദ്ധിയിൽ വ്യാപരിക്കേ
ക്രിസ്ത്യാനി വിശുദ്ധി കാംക്ഷിക്കണം.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.